മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
നേരത്തെ വെണ്ണല വിദ്വേഷ പ്രസംഗ കേസില്‍ ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നെങ്കിലും മുന്‍കൂര്‍ ജാമ്യം നിലനില്‍ക്കുന്നതിനാല്‍ സാങ്കേതികമായി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പി.സി ജോര്‍ജിനെ ഉപാദികളോടെ വിട്ടയച്ചിരുന്നു.
പുഴുക്കുത്തുകൾ ഉണ്ടെന്ന് ജുഡീഷ്യറി തന്നെ പറഞ്ഞിട്ടുണ്ടെന്നും ഇവ ഇല്ലായ്മ ചെയ്യണമെന്നും എംവി ജയരാജൻ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ദൃശ്യങ്ങൾ ചോർന്നത് പരിശോധിക്കണമെന്ന പ്രോസിക്യൂഷൻ വാദം വിചാരണ കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് എം വി ജയരാജന്‍റെ പ്രതികരണം.
ഹരിയാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (എച്ച് പി സി സി) പ്രസിഡന്റ് ഉദയ് ഭന്‍, ഹരിയാന മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ഭൂപീന്ദര്‍ സിംഗ് ഹൂഡ എന്നിവരുടെ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് നേതാക്കള്‍ വീണ്ടും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.
വര്‍ഗീയ ശക്തികളെ പ്രീണിപ്പിക്കാനും അവരുടെ വോട്ട് സമാഹരിക്കാനുമായി സിപിഎം ഓടിനടക്കുകയാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. ഇടതുപക്ഷത്തിന്റെ ഭരണത്തില്‍ നാളിതുവരെ ഇല്ലാത്തവിധം കേരളത്തിന്റെ മതേതര മനസിനെ മുറിവേല്‍പ്പിക്കുന്ന സംഭവങ്ങളുണ്ടായത് അതിന്റെയെല്ലാം ആകെത്തുകയായാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ പി സി ജോര്‍ജിനോട് പ്രതികാര ബുദ്ധിയോടെ പ്രവര്‍ത്തിക്കുകയാണെന്ന് മകന്‍ ഷോണ്‍ ജോര്‍ജ് പറഞ്ഞു. വസ്തുതകളാണ് അദ്ദേഹം പറഞ്ഞത്. പൊലീസിനെ കൊണ്ട് പിസി ജോര്‍ജിന് ജീവിക്കാന്‍ സാധിക്കുന്നില്ല. വിദേശത്ത് നിന്നും തിരിച്ചെത്തിയ മുഖ്യമന്ത്രി ആദ്യം ചര്‍ച്ച ചെയ്തത് പി സി ജോര്‍ജിന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്.
ആരുടെയും വായ അടച്ചുവയ്ക്കാനാവില്ല. പറയുന്നവര്‍ പറയട്ടെ, ഞാന്‍ അതിജീവിച്ചത് എങ്ങനെയാണെന്ന് അവര്‍ക്കറിയില്ല. പോരാടാന്‍ തയാറല്ലായിരുന്നെങ്കില്‍ ഞാന്‍ മുന്‍പേ ഇതെല്ലാം ഇട്ട് പോകുമായിരുന്നു. സത്യാവസ്ഥ പുറത്തുവരണം, എനിക്ക് നീതി കിട്ടണം'- അതിജീവിത പറഞ്ഞു.
ഒ.ബി.സി സംവരണത്തിന് സുപ്രീം കോടതിയിൽ നിന്ന് എങ്ങനെയാണ് ഇളവ് ലഭിച്ചതെന്ന് എന്നത് ഇപ്പോഴും വ്യക്തമല്ല. എന്നാല്‍ മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോകുകയും അവിടെ വെച്ച് ഒരാളുമായി ഇക്കാര്യം സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ സംസ്ഥാനത്തിന് ഒബിസി സംവരണത്തിന് അനുമതി ലഭിച്ചു
തിരുവനന്തപുരത്ത് മതസ്പര്‍ധ വളര്‍ത്തുന്ന പ്രസംഗത്തില്‍ ഒരു സമ്മര്‍ദ്ദവും നോക്കാതെ പൊലീസ് പി സി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്തു. എന്നാല്‍ ചിലതിനോട് വേദമോദിയിട്ട് കാര്യമില്ലെന്ന് പറയുന്നതുപോലെ ജോര്‍ജ്ജ് വീണ്ടും അതേ പരാമര്‍ശം ആവര്‍ത്തിക്കുകയായിരുന്നു.
അതേസമയം, കൊച്ചി പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ പി. സി. ജോര്‍ജ്ജിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുംവഴി പൊലീസ് വാഹനം തട്ടി ഒരാള്‍ക്ക് പരിക്കേറ്റു. മംഗലപുരത്തുവെച്ചാണ് അപകടമുണ്ടായത്. രാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ചന്ദവിള സ്വദേശി ബഷീറിനെയാണ് വാഹനമിടിച്ചത്. അദ്ദേഹത്തെ പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
സോണിയാഗാന്ധിയെ 'സ്നേഹവും കൃപയുമുള്ളവൾ' എന്നാണ് കപിൽ സിബൽ വിശേഷിപ്പിച്ചത്. കോൺഗ്രസുകാരനല്ലാത്ത തനിക്ക് ഭൂതകാലത്തെക്കുറിച്ച് അഭിപ്രായം പറയാൻ താൽപ്പര്യമില്ലെന്ന് പറഞ്ഞ കപിൽ നവോന്മേഷത്തോടെ ദേശീയ ശക്തിയായി മാറാൻ കോൺഗ്രസിന് കഴിയട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
സിനിമാ മേഖലയില്‍നിന്ന് ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. നടി ആക്രമിക്കപ്പെട്ട വിഷയം മാത്രമല്ല അടുത്തിടെ ലൈംഗികമായി പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതി വന്നപ്പോഴും എ എം എം എ ശരിയായ നടപടിയെടുത്തിട്ടുണ്ടെന്ന് തോന്നുന്നില്ല.