മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്നും എന്നാല്‍ കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ചില സുപ്രധാന തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ടെന്നും ബിജെപി ദേശിയ നേതാക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനാല്‍ ഇരുനേതാക്കളുടെയും കൂടിക്കാഴ്ച കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.
പശ്ചിമഘട്ട സംരക്ഷണത്തിനായി നൽകിയ റിപ്പോർട്ട് നടപ്പിലാക്കാൻ ഒരു പാര്‍ട്ടിയും ആർജ്ജവം കാണിച്ചില്ല. പ്രകൃതി ചൂഷണത്തിനൊപ്പം കാലാവസ്ഥാ മാറ്റവും കൂടി ചേർന്നാണ് കേരളത്തെ ഇങ്ങനെയൊരു ദുരന്ത ഭൂമിയാക്കി മാറ്റിയതെന്നും മാധവ് ഗാഡ്ഗിൽ പറഞ്ഞു. പശ്ചിമഘട്ട സംരക്ഷണം അനിവാര്യമാണ്.
അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ഡാമുകള്‍ തുറക്കുന്നത് തീരുമാനിക്കാൻ വിദഗ്ധ സമിതിയെ രൂപികരിച്ചതായും ഉന്നതതല സമിതി അറിയിച്ചു. പെയ്യുന്ന മഴയുടെ തീവ്രതയനുസരിച്ചായിരിക്കും തീരുമാനമെടുക്കുക. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളില്‍ നിന്ന് ജങ്ങളെ മാറ്റി പാര്‍പ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു
ചിത്രം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ചിത്രത്തിനടിയില്‍ വന്ന കമന്റുകള്‍ മുസ്ലീം വിവാഹങ്ങളെക്കുറിച്ച് ധാരണയുളള ഒരാള്‍ക്കും വരാന്‍ സാധ്യതയില്ലാത്തവയാണ്. വ്യാപകമായി വരന്മാരെ പരിഹസിക്കാന്‍ തുടങ്ങിയതോടെയാണ് പോസ്റ്റ് ഡിലീറ്റ് ചെയ്തത് എന്നാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വിശദീകരണം.
വേര്‍പിരിഞ്ഞ ഭാര്യയ്‌ക്കൊപ്പം നില്‍ക്കുന്ന മകന് 18 വയസ്സ് പൂര്‍ത്തിയാവുന്നത് വരെയോ സ്ഥിരവരുമാനം നേടുന്നതുവരേയോ പ്രതിമാസം 15000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന കോടതി ഉത്തരവ് പുനപരിശോധിക്കണമെന്നാവിശ്യപ്പെട്ടാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ഹര്‍ജി പരിഗണിച്ച കോടതി വിദ്യാഭ്യാസ ചെലവ് വഹിക്കുന്നതിന് മകന്‍റെ പ്രായപൂര്‍ത്തി ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടി.
കക്കി ഡാമിനടുത്തുള്ള ചെങ്ങന്നൂരിലും ജാഗ്രതാനിർദേശം നല്‍കി. നദീ തീരത്ത് താമസിക്കുന്നവര്‍ സുരക്ഷിതയിടങ്ങിലേക്ക് മാറണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റാന്നിയിൽ അഞ്ചുമണിക്കൂറിനകവും കോഴഞ്ചേരിയിൽ 11 മണിക്കൂറിനകവും ചെങ്ങന്നൂരിൽ 15
അതേസമയം, സാമൂഹിക മാധ്യമങ്ങളില്‍ ഭീതി പരത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ആന്‍റണി രാജു പറഞ്ഞു. മുന്നറിയിപ്പുകള്‍ വൈകിയെന്ന പ്രതിപക്ഷ ആരോപണം തെറ്റെന്നും മുന്നറിയിപ്പുകള്‍ നല്‍കുന്നത് കേന്ദ്ര കാലാവസ്ഥാ കേന്ദ്രമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അജയ് മിശ്ര കേന്ദ്ര മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ ദിവസം രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുകേസില്‍ കേന്ദ്ര മന്ത്രിയുടെ മകനാണ് പ്രതിയെന്നതിനാല്‍ നിഷ്പക്ഷമായ അന്വേഷണം ഉറപ്പുവരുത്താവാന്‍ ആശിഷ് മിശ്ര രാജിവേച്ചെ തീരുവെന്നും, സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ചിന്‍റെ മേല്‍നോട്ടത്തില്‍ കേസ് അന്വേഷിക്കണമെന്നും, കൊലപാതകികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും, കോണ്‍ഗ്രസ് സംഘത്തിന് നേതൃത്വം നല്‍കിയ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
ദളിത് ആക്ടിവിസ്റ്റ് രാജൻ കൽസനാണ് കഴിഞ്ഞ വർഷം യുവരാജ് സിംഗിനെതിരെ പരാതി നൽകിയത്. താരത്തിന്‍റെ പരാമർശങ്ങൾ മനപൂർവ്വമാണെന്നും ദളിത് സമൂഹത്തെ അപമാനിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് രാജൻ ആരോപിച്ചിരിക്കുന്നത്.