മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
കഴിഞ്ഞ 24 മണിക്കൂറിനിടെ 89,995 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,39,688 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്
ഒരാളുടെ പ്രായവും, മുന്‍കാല ചരിത്രവും പരിഗണിച്ചല്ല വധശിക്ഷ വിധിക്കുക. ഇതുപോലെയൊരു കേസ് അടുത്ത കാലത്തോന്നും കേട്ടിട്ടില്ല. കുറെയധികം നാള്‍ ആസൂത്രണം ചെയ്താണ് പ്രതി ഈ കൃത്യം നിര്‍വ്വഹിച്ചിരിക്കുന്നത്. ഈ കേസില്‍ വധശിക്ഷ വിധിച്ചില്ലെങ്കില്‍ ഏത് കേസിനാണ് വധശിക്ഷ കൊടുക്കുക.
വിമാനത്താവളത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയാണ് അദാനി ഗ്രൂപ്പിന്റെ ആദ്യ ലക്ഷ്യം. സംസ്ഥാന സര്‍ക്കാരിന്റെ കടുത്ത എതിര്‍പ്പ് നിലനില്‍ക്കുന്നതിനിടെയാണ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നത്.
ഉദയ് മഹുര്‍ക്കറിന്റെ 'വീര്‍ സവര്‍ക്കര്‍; ദി മാന്‍ ഹു കുഡ് ഹാവ് പ്രിവന്റഡ് പാര്‍ട്ടീഷന്‍' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ വെച്ചായിരുന്നു സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പപേക്ഷിച്ചത് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് എന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞത്
നിയമസഭാ കൈയാങ്കളിക്കേസില്‍ കുറ്റക്കാരെല്ലാവരും വിചാരണനേരിടണമെന്ന് സുപ്രീം കോടതി നേരത്തെ വിധിച്ചിരുന്നു. ഇത്തരം പ്രവര്‍ത്തികള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു. നിയമസഭാ കയ്യാങ്കളി കേസില്‍ സര്‍ക്കാരിന്‍റെ ഹര്‍ജി തള്ളിയതിന് ശേഷമാണ് കോടതിയുടെ വിധി.
കാഞ്ചീപുരം, ചെങ്കൽപ്പാട്ട്, കല്ലാക്കുറിച്ചി, വില്ലുപുരം, റാണിപേട്ട്, തിരുപ്പത്തൂർ, തെങ്കാശി, തിരുനെൽവേലി എന്നിവിടങ്ങളിലാണ് വിജയ് ഫാന്‍സ് അസോസിയേഷന്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചത്. വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 13 സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിക്കുകയും 46 അംഗങ്ങൾ
കേന്ദ്രാനുമതി ലഭിച്ച പദ്ധതിയുടെ സര്‍വ്വേ പുരോഗമിക്കുകയാണ്. ഭൂമി നഷ്ടപ്പെടുന്നവരുടെ ആശങ്ക പരിഹരിക്കും. പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന അബദ്ധധാരണകള്‍ തിരുത്തും. ഇതുമായി ബന്ധപ്പെട്ട് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കരുത്. കെ റെയിൽ പദ്ധതിയുടെ 115 കിലോമീറ്റർ പാത പാടങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഇതിൽ 88 കിലോമീറ്ററിലും എലവേറ്റഡ് പാതയാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്.
ശരീരത്തിന്‍റെ ആരോഗ്യം പോലെ പ്രധാനപ്പെട്ടതാണ് മാനസികാരോഗ്യവും. അതിനാല്‍ മാനസികാരോഗ്യത്തെ സംബന്ധത്തിച്ചുള്ള അവബോധം ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നുണ്ട്. പലപ്പോഴും ഇതൊരു രോഗമാണെന്നും ചികിത്സിച്ചാൽ ആ രോഗം ഭേദമാകുമെന്നും തിരിച്ചറിയാതെയാണ് ജനങ്ങള്‍ ജീവിക്കുന്നത്.
അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ ഈ കേസില്‍ സമൂഹത്തിന് ശക്തമായ സന്ദേശം നല്‍കുന്ന വിധി ഉണ്ടാവണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. നീണ്ട ഒരു വര്‍ഷത്തെ വിചാരണക്ക് ശേഷമാണ് കോടതി അന്തിമ വിധി പറഞ്ഞിരിക്കുന്നത്. സ്വത്ത് തട്ടിയെടുത്ത് മറ്റൊരാളുടെ കൂടെ ജീവിക്കാന്‍ ഭാര്യ ഉത്രയെ മയക്കുമരുന്നു
നരേന്ദ്രമോദി ഗുജറാത്തില്‍ മുഖ്യമന്ത്രിയായ കാലം മുതല്‍ മനുഷ്യാവകാശങ്ങളെ സംരക്ഷിക്കുന്നതിനു പകരം പരിഹസിക്കുകയാണ് ചെയ്യുന്നത്. ഇന്ത്യയിലെ ജനാധിപത്യ ഇടം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോള്‍ എങ്ങനെയാണ് മോദിക്ക് മനുഷ്യാവകാശങ്ങളെക്കുറിച്ച് സംസാരിക്കുവാന്‍ സാധിക്കുക. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ വരെ തങ്ങളുടെ വരുതിയില്‍ നിര്‍ത്തിയാണ് ബിജെപി സര്‍ക്കാര്‍ ഭരിക്കുന്നത്. - ജയറാം രമേശ് പറഞ്ഞു.