മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
രാഹുൽ ഗാന്ധി മരണപ്പെട്ട കുട്ടിയുടെ വീട്ടിലെത്തുകയും കുടുംബത്തോടൊപ്പമുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. തങ്ങളുടെ നയങ്ങൾക്ക് വിരുദ്ധമായ പോസ്റ്റാണിതെന്നും അതിനാലാണ് നീക്കം ചെയ്യുന്നതെന്നും ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും രാഹുൽ ഗാന്ധിയെ അറിയിച്ചു.
കുട്ടികള്‍ക്കുള്ള വാക്‌സിനേഷന് സംസ്ഥാനം സജ്ജമാണ്. കേന്ദ്രം അനുമതി നല്‍കുന്ന മുറയ്ക്ക് നടപടികള്‍ സ്വീകരിക്കും. പരമാവധി പരിശോധനകള്‍ നടത്തി രോഗികളെ കണ്ടെത്താന്‍ സംസ്ഥാനം ശ്രമിക്കുന്നതിനാലാണ് ടി.പി.ആര്‍. കൂടി നില്‍ക്കുന്നത്
പഞ്ചാബിലെ പാര്‍ട്ടി നേതൃത്വം യഥാര്‍ത്ഥ അവസ്ഥയെക്കുറിച്ച് കേന്ദ്രത്തിന് വ്യക്തമായ ചിത്രം നല്‍കിയിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പാസാക്കിയ നാള്‍ മുതല്‍ അതിനെ എതിര്‍ക്കുന്നയാളാണ് താന്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതോടൊപ്പം ജനാധിപത്യ മര്യാദകള്‍ പാലിച്ച് പ്രവര്‍ത്തിക്കണമെന്ന് അവര്‍ ഇപ്പോഴും ആവശ്യപ്പെടുമായിരുന്നു. അടൽ ബിഹാരി വാജ്‌പേയിയുടെ പാരമ്പര്യം തങ്ങളുടെ പ്രചോദനമാണ്. ഇന്ത്യൻ ജനാധിപത്യത്തിന് പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്‍റെ സംഭാവന വലുതാണെന്നും അദ്ദേഹം പറഞ്ഞു.
പീഡനകേസ് ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി ശശീന്ദ്രന്‍ ഇടപ്പെട്ടു എന്നായിരുന്നു ആരോപണം. ഇതുസംബന്ധിച്ച ശബ്ദരേഖ പുറത്തുവന്നിരുന്നു. പീഡന പരാതി നല്‍കിയ യുവതിയുടെ പിതാവുമായി മന്ത്രി നടത്തിയ ടെലഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത് . പ്രശ്നം ഒത്തുതീര്‍ക്കണമെന്നും അടിയന്തിരമായി നല്ല രീതിയില്‍ പരിഹരിക്കണമെന്നുമാണ് ടെലഫോണ്‍ വഴി മന്ത്രി ശശീന്ദ്രന്‍ യുവതിയുടെ പിതാവിനോട് ആവശ്യപ്പെടുന്നത്.
തൃക്കാക്കര നഗരസഭാ അധ്യക്ഷ അജിത തങ്കപ്പനാണ് 43 കൗണ്‍സിലര്‍മാര്‍ക്കും ഓണക്കോടിക്കൊപ്പം പതിനായിരം രൂപ വീതം നല്‍കിയത്. പതിനെട്ട് കൗണ്‍സിലര്‍മാര്‍ പണം തിരികെ നല്‍കുകയും അജിതയ്‌ക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നല്‍കുകയും ചെയ്തു.
വിമാനത്താവളത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയാലുടന്‍ താലിബാന്‍ ശൈലിയില്‍ ആക്രമിച്ച് കൊലപ്പെടുത്തണം. ബിപ്ലബ് കുമാര്‍ സര്‍ക്കാറിനെ സംരക്ഷിക്കാന്‍ എല്ലാവരുടെയും ചോര തുള്ളികള്‍ ആവശ്യമായി വരും. അത് നിങ്ങള്‍ നല്കാന്‍ തയ്യാറാക്കണമെന്നും അരുണ്‍ ചന്ദ്ര ബൗമിക്ക് പറഞ്ഞു.
കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നാരോപിച്ചാണ് അഞ്ചുതെങ്ങ് സ്വദേശി അല്‍ഫോന്‍സയുടെ മത്സ്യം നഗരസഭാ ജീവനക്കാര്‍ വലിച്ചെറിഞ്ഞത്. ഇരുപതിനായിരം രൂപയ്ക്കടുത്ത് വില വരുന്ന മത്സ്യം കൂടയിലുണ്ടായിരുന്നു. ഉദ്യോഗസ്ഥര്‍ എത്തി ചോദ്യം ചെയ്യുകയും മീന്‍ വച്ചിരുന്ന പലക റോഡിലേക്ക് വലിച്ചെറിയുകയുമായിരുന്നു.
മന്ത്രിയുടെ ഇത്തരത്തിലുള്ള സമീപനത്തെക്കുറിച്ച് എല്‍.ഡി.എഫിന് പരാതി നല്‍കും. അതോടൊപ്പം ഐ.എന്‍.എല്‍ ദേശീയ അധ്യക്ഷൻ പ്രഫ.മുഹമ്മദ് സുലൈമാന്‍ അനുരഞ്ജനത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചില്ലെന്നും അബ്ദുള്‍ വഹാബ് കൂട്ടിച്ചേര്‍ത്തു. അതേസമയം പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയവര്‍ക്ക് പാര്‍ട്ടി ചട്ടങ്ങള്‍ അനുസരിച്ച് തിരികെ വരാമെന്ന് മന്ത്രി അഹമ്മദ് ദേവര്‍ക്കോവില്‍ പറഞ്ഞു.
അംബാനിയുടെയും അദാനിയുടെയും കമ്പനികളുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഉപേക്ഷിക്കണമെന്നും കര്‍ഷകര്‍ ആഹ്വാനം ചെയ്തിരുന്നു. മാസങ്ങളായുളള പ്രതിഷേധപരമ്പര വിജയം കാണുന്നത് ആത്മവിശ്വാസം നല്‍കുന്നതായി കര്‍ഷകര്‍ പറഞ്ഞു.