മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ശിവസേന പ്രവര്‍ത്തകരുടെ പരാതിയില്‍ അറസ്റ്റു ചെയ്യപ്പെട്ട കേന്ദ്രമന്ത്രിക്ക് 8 മണിക്കൂറിന് ശേഷമാണ് ജാമ്യം ലഭിച്ചത്. വിവാദ പ്രസ്താവനയെ തുടര്‍ന്ന് ശിവസേന പ്രവര്‍ത്തകര്‍ മുംബൈയിലെ നാരായണ്‍ റാണെയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഇതേതുടര്‍ന്നുണ്ടായ സംഘര്‍ഷം വ്യാപിക്കുകയും നാഗ്പൂരിലെ ബിജെപി ഓഫീസിനുനേരെ ശിവസേന കല്ലെറിയുകയും ചെയ്തിരുന്നു. ജന്‍ ആശിര്‍വാദ് യാത്ര എന്ന പേരില്‍ നാരായണ്‍
സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ സ്വാതന്ത്ര്യം ലഭിച്ച ദിവസം മുഖ്യമന്ത്രിക്ക് മറന്നുപോയി എന്നും ആ സമയത്ത് താന്‍ അവിടെയുണ്ടായിരുന്നുവെങ്കില്‍ ഉദ്ദവ് താക്കറെയുടെ കാരണക്കുറ്റിക്ക് ഒന്ന് കൊടുക്കുമായിരുന്നുവെന്നുമാണ് കേന്ദ്രമന്ത്രി നാരായണ്‍ റാണെ പറഞ്ഞത്.
ശ്രീരാജിന്‍റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. ട്വിറ്റര്‍ ലോഗോയിലുള്ള പക്ഷിയെയാണ് പൊരിക്കുന്നതെന്ന് ശ്രീരാജിനോടൊപ്പമുള്ള പ്രതിഷേധക്കാര്‍ അവകാശപ്പെടുകയുണ്ടായി. ട്വിറ്റര്‍ പക്ഷിയെന്ന് പറഞ്ഞ് ചത്ത കാടപ്പക്ഷിയെയാണ് സംഘം എണ്ണയില്‍ വറുത്തെടുത്തത്. പൊരിച്ച പക്ഷിയെ ട്വിറ്ററിന്റെ ഗുരുഗ്രാമിലെ ഓഫിസിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു.
അതേസമയം, പോലീസ് അസൂത്രിതമായി തങ്ങളെ കുടുക്കുകയാണെന്നാണ് ഈ ബുള്‍ജെറ്റ് സഹോദരങ്ങളുടെ ആരോപണം. തങ്ങളുടെ അറിവില്ലായ്മയെ മുതലെടുത്ത് നിയമ സംവിധാനങ്ങള്‍ വഴി കുടുക്കുകയാണെന്നും ഇവര്‍ പറഞ്ഞു. തങ്ങള്‍ക്ക് കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്നും ഇവര്‍ യൂട്യുബ് വ്ളോഗിലൂടെ വ്യക്തമാക്കി
താടി വച്ചതിന്റെ പേരിൽ നവംബറിൽ പൊലീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട മുഹമ്മദ് ഫർമാനാണ് കോടതിയെ സമീപിച്ചത്. ഭരണഘടനയിലെ 25-)0 വകുപ്പ് പ്രകാരം അവകാശമുണ്ടെന്നായിരുന്നു പരാതിക്കാരന്‍റെ വാദം. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്നാണ് ജസ്റ്റിസ് രാജേഷ് സിങ് ചൗഹാൻ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കിയത്.
ജീവനും ജീവനോപാധികളും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ പിന്‍വലിച്ചത്. ഇനിയും നമുക്കത് തുടരാന്‍ കഴിയില്ല. എന്നാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ശക്തമായി നിഷ്കര്‍ഷിച്ചിരുന്നു. ഇത് പാലിക്കാതെ പലയിടങ്ങളിലും ആളുകള്‍ കൂട്ടംകൂടുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്.
റോയും, ഐബിയും പറഞ്ഞിട്ടാണ് നമ്പി നാരായണനെ അറസ്റ്റ് ചെയ്തതെന്ന് സിബി മാത്യൂസ് കോടതിയില്‍ വാദിച്ചു. അതോടൊപ്പം നമ്പി നാരായണന്‍റെ അറസ്റ്റ് രേഖപ്പെടുത്തി രണ്ടാം ദിവസം കേസ് സിബിഐ ഏറ്റെടുത്തു. അതിനാല്‍ തനിക്ക് നമ്പിനാരായണനെ ചോദ്യം ചെയ്യേണ്ട സാഹചര്യം ഉണ്ടായില്ലെന്നും സിബി മാത്യൂസ് കൂട്ടിച്ചേര്‍ത്തു.
ജാതി സെന്‍സസ് നടത്തണമെന്ന് ആവശ്യപ്പെട്ട് നിതിഷ് കുമാറും, തേജസ്വി യാദവും ഇന്നലെയാണ് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. ആദ്യമായാണ് നിതിഷ് കുമാറും, തേജസ്വി യാദവും ഒരേ കാര്യം ഒരുമിച്ച് ആവശ്യപ്പെടുന്നത്. കേന്ദ്ര സര്‍ക്കാര്‍ ജാതി സെന്‍സസ് നടത്തിയില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍