മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
അതേസമയം, പാര്‍ട്ടിയില്‍ വിശ്വാസമുണ്ടെന്നും എന്നാല്‍ഹരിത മുസ്ലീം ലീഗിന് തലവേദന എന്ന പരാമർശങ്ങൾ വേദന ഉണ്ടാക്കുന്നുവെന്നും ഫാത്തിമ തെഹ്ലിയ വ്യകതമാക്കി. വനിതാ കമ്മീഷനിൽ പരാതി നൽകിയത് 'ഹരിത'യുടെ സംസ്ഥാന ഭാരവാഹികൾ ആണ്. പാർട്ടി വേദികളിലും വനിതാ കമ്മീഷന് മുന്നിലും മാത്രമാണ് അവർ കാര്യങ്ങൾ പറഞ്ഞതെന്നും ഫാത്തിമ തെഹ്ലിയ കൂട്ടിച്ചേര്‍ത്തു.
ശശി തരൂരിന് മേല്‍ ആത്മഹത്യാ പ്രവണതാക്കുറ്റം നിലനില്‍ക്കില്ലെന്നാണ് ദില്ലി റോസ് അവന്യൂ കോടതി വ്യക്തമാക്കിയത്. ജസ്റ്റിസ് ഗീതാഞ്ജലി ഗോയലാണ് വിധി പ്രസ്താവിച്ചത്. തരൂരിനെതിരെ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കോടതി വിധി.
തരൂരിനെതിരെ കൊലപാതക കുറ്റമോ, ആത്മഹത്യാ കുറ്റമോ ചുമത്തണമെന്നായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. എന്നാല്‍ സുനന്ദയുടെ മരണം ആത്മഹത്യയോ, കൊലപാതകമോ അല്ല. സംഭവം നടക്കുന്നതിന്‍റെ മുന്‍പ് ഡല്‍ഹിയില്‍ എത്തിയപ്പോള്‍ സുനന്ദ രോഗി ആയിരുന്നുവെന്നാണ് തരൂരിന്‍റെ അഭിഭാഷകന്‍ വാദിച്ചത്.
ബരാക് വാലിയുടെ മകളെ ഞങ്ങളുടെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു എന്നാണ് അസം കോണ്‍ഗ്രസ് പ്രസിഡന്റ് ഭൂപന്‍ ബോറ ട്വീറ്റ് ചെയ്തത്. ഒരാള്‍ പോകുമ്പോള്‍ ഒരുപാടുപേര്‍ വരും എന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് ട്വീറ്റ് ചെയ്തത്
തമിഴ്‌നാട്ടിലെ ചിട്ടി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. അതോടൊപ്പം സിബിഐക്ക് കൂടുതൽ അധികാരങ്ങളും, പ്രത്യേക പദവി നൽകുന്ന നിയമം കൊണ്ടുവരാൻ കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു.
അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാൻ തീവ്രാവാദികൾ പിടിച്ചടക്കിയതിനെ തുടർന്നാണ് കാബൂളിൽ നിന്ന് ജനങ്ങൾ കൂട്ടത്തോടെ ഒഴിഞ്ഞുപോകാൻ ആരംഭിച്ചത്. കാബൂളിലെ വിമാനത്താവളം വഴി രക്ഷപ്പെടാൻ നിരവധി പേരാണ് ശ്രമിച്ചത്.
അഫ്ഗാനിസ്ഥാനില്‍ കൂടുതൽ മലയാളികൾ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് നോര്‍ക്ക വ്യക്തമാക്കി. നോര്‍ക്കയുടെ സിഇഒ ഹരികൃഷ്ണൻ നമ്പൂതിരിയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിന് നല്‍കിയിരിക്കുന്നത്.
വിവാദ പരാമർശത്തെ തുടർന്നുണ്ടായ പ്രതിഷേധം കനത്തതോടെയാണ് എം.സി. ജോസഫൈന് രാജി വെക്കേണ്ടി വന്നത്. ചാനൽ പരിപാടിക്കിടെ ഗാർഹിക പീഡനത്തെ കുറിച്ച് പരാതി പറഞ്ഞ യുവതിയോട് അങ്ങേയറ്റം മോശമായ പ്രതികരിച്ച സംഭവത്തിലാണ് ജോസഫൈന്‍ മോശമായി പ്രതികരിച്ചത്. ജോസഫൈനെതിരെ സിപിഎം അനുഭാവികള്‍പോലും രംഗത്തുവന്നിരുന്നു.
പി. കെ. നവാസും മലപ്പുറം ജില്ലാ സെക്രട്ടറി വി. അബ്ദുള്‍ വഹാബും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ദുരാരോപണങ്ങളുന്നയിക്കുകയും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു എന്നാരോപിച്ചാണ് ഹരിത നേതാക്കള്‍ വനിതാകമ്മീഷനെ സമീപിച്ചത്.
അങ്ങേയറ്റം രൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് അഫ്ഗാൻ ജനത എന്നും കടന്നു പോയിട്ടുള്ളത്. ഇപ്പോഴിതാ അശനിപാതം പോലെ അവർക്കു മീതെ വീണ്ടും താലിബാൻ എന്ന വിപത്ത് വന്നു ചേർന്നിരിക്കുന്നു.മനുഷ്യാവകാശങ്ങളെ മാനിക്കാത്ത, വിവേചനത്തിന്റെയും തീവ്ര മത മൗലിക വാദത്തിന്റെയും അപരവത്കരണത്തിന്റെയും പ്രതിലോമ രാഷ്ട്രീയമാണ് താലിബാൻ.