മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ജി സ്പർജൻ കുമാർ, ടി കൃഷ്ണ കുമാർ, ടോമി സെബാസ്റ്റ്യൻ, അശോകൻ അപ്പുക്കുട്ടൻ, അരുൺ കുമാർ സുകുമാരൻ, ഡി സജി കുമാർ, ഗണേശൻ വി കെ, സിന്ധു വി പി, സന്തോഷ് കുമാർ എസ്, സി എം സതീശൻ, എന്നിവരാണ് സ്തുത്യർഹ സേവനത്തിനുള്ള മെഡൽ അര്‍ഹരായത്. അഗ്നി ശമന സേനാംഗങ്ങൾക്കുള്ള മെഡലിന് കേരളത്തിലെ അഞ്ച് ഉദ്യോഗസ്ഥർ അർഹരായി.
കുട്ടിയെ ദഹിപ്പിച്ചതുകൊണ്ട് പെണ്‍കുട്ടി മരണത്തിന് മുന്‍പ് ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടുവെന്ന് തെളിയിക്കാനുള്ള ശാസ്ത്രീയ പരിശോധനക്ക് സാധ്യമല്ലെന്നും പോലീസ് കോടതിയില്‍ പറഞ്ഞു. അതോടൊപ്പം കുട്ടിയെ കൊലപ്പെടുത്തുന്നതോ, പീഡിപ്പിക്കുന്നതുകണ്ട ഒരു ദൃക്‌സാക്ഷിയെയോ കണ്ടത്താന്‍ സാധിച്ചിട്ടില്ലെന്നും പോലീസ് കോടതിയില്‍ വ്യക്തമാക്കി.
ഭര്‍ത്താവ് നിര്‍ബന്ധിത ലൈഗീക ബന്ധത്തിലേര്‍പ്പെടുന്നുവെന്ന യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി പരാമര്‍ശം. ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് സ്ത്രീധനം ആവശ്യപ്പെടുന്നുവെന്നും, തനിക്ക് മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്നും യുവതി പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്.
ഏപ്രില്‍ മൂന്നിന് തൃശ്ശൂരില്‍ നിന്ന് ഏറണാകുളത്തേക്ക് റിയല്‍ എസ്റ്റേറ്റ് ആവശ്യത്തിന് കൊണ്ടുവന്ന 25 ലക്ഷം നഷ്ടപ്പെട്ടുവെന്ന് സംഘപരിവാര്‍ സഹയാത്രികനും ബിജെപി നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളുമായ ധര്‍മ്മരാജന്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് വന്‍ ഹവാല ഇടപാട് കണ്ടെത്തിയത്.
ത്രിപുരയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പോരാട്ടം ആരംഭിച്ചിട്ടേയുള്ളൂ. എന്നാല്‍ സിപിഎം 3 വര്‍ഷമായി ബിജെപിക്കെതിരെ പോരാടുകയാണ്. ഇപ്പോൾ ബിജെപി ഒരു ഫാസിസ്റ്റ് ശക്തിയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് തിരിച്ചറിയുന്നുണ്ട്. മുമ്പ് ത്രിപുരയിൽ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ സാന്നിധ്യമുണ്ടായിരുന്നെങ്കിലും അവരുടെ നേതാക്കളെല്ലാം ബിജെപിയിൽ ചേർന്നു.
പി. കെ. നവാസും മലപ്പുറം ജില്ലാ സെക്രട്ടറി വി. അബ്ദുള്‍ വഹാബും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ദുരാരോപണങ്ങളുന്നയിക്കുകയും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു എന്നാരോപിച്ചാണ് ഹരിത നേതാക്കള്‍ വനിതാകമ്മീഷനെ സമീപിച്ചത്.
എല്ലാവരും നിങ്ങളെ പിന്തുണക്കണമെന്നില്ല. എന്നാൽ കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റുകളിൽ താങ്കളുടെ ഫോട്ടോ നിർബന്ധമാക്കി. താങ്കളെ താത്പര്യമില്ലാത്തവരും പോകുന്നിടത്തെല്ലാം ഈ സര്‍ട്ടിഫിക്കറ്റ് കൊണ്ട് പോകേണ്ടി വരുന്നു. ഇതില്‍ എവിടെയാണ് സ്വാതന്ത്ര്യം. അതിനാല്‍ കൊവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ മാത്രമല്ല, മരണ സര്‍ട്ടിഫിക്കറ്റുകളിലും താങ്കളുടെ ഫോട്ടോ പതിപ്പിക്കാന്‍ അനുവാദം നല്‍കണമെന്നും മമത പറഞ്ഞു.