മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
എന്തുകൊണ്ടാണ് ഉത്തര്‍പ്രദേശില്‍ മുസ്ലീം സാക്ഷരത 58 ശതമാനം മാത്രമായി നില്‍കുന്നതെന്ന് അദ്ദേഹം ചോദിച്ചു. സംസ്ഥാനത്തെ സ്ത്രീസുരക്ഷയിലും കൊവിഡ് കൈകാര്യം ചെയ്യുന്നതിലും യോഗി ആദിത്യനാഥിന്റെ പരാജയവും ഒവൈസി ചൂണ്ടിക്കാട്ടി.
നിലവില്‍ ധരിക്കുന്ന വെള്ള വസ്ത്രത്തിന് പകരം നൈറ്റിയോ, ചുരിദാറോ നല്‍കും. അതോടൊപ്പം ജയിലിലെ ജോലികള്‍, പുറത്തെ ജോലികള്‍ എന്നിവക്ക് വെവ്വേറെ വസ്ത്രം നല്‍കുന്നതിനെ സംബന്ധിച്ചും ആലോചന പുരോഗമിക്കുന്നുണ്ട്. ജോലികള്‍ ചെയ്യുന്നതിനായി ട്രാക്ക്സ്യൂട്ട്, ടീഷര്‍ട്ട് എന്നീ വസ്ത്രങ്ങളാണ് പരിഗണണനയിലുള്ളത്.
വെബ് സൈറ്റിൽ ഓരോ വില്‍പ്പനശാലകളിലേയും സ്റ്റോക്ക്, വില എന്നിവ പ്രദർശിപ്പിക്കും. വെബ്സൈറ്റില്‍ കയറി ബ്രാന്‍ഡ് തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ പെയ്മെന്‍റ് ചെയ്യാനുള്ള സൌകര്യമുണ്ടാകും. നെറ്റ് ബാങ്കിംഗ്, പെയ്മെന്‍റ് ആപ്പുകള്‍, കാര്‍ഡുകള്‍ ഉപയോഗിച്ച് പണമടയ്ക്കാം. ഇതിന് ശേഷം മൊബൈല്‍ ഫോണില്‍ എസ്എംഎസ് ആയി രസീത് ലഭ്യമാകും.
താലിബാന്റെ ഭരണത്തിനുകീഴില്‍ സൈനികര്‍ക്കോ ജനങ്ങള്‍ക്കോ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കോ ഭയപ്പെടേണ്ടതില്ലെന്നാണ് താലിബാന്‍ അവകാശപ്പെടുന്നത് എന്നാല്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ അതിനുവിപരീതമാണ് എന്നും വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കേന്ദ്ര സര്‍ക്കാരിന് കീഴടങ്ങിയ ഒരു സാമൂഹിക മാധ്യമത്തെ നമ്മുടെ രാഷ്ട്രീയം നിര്‍വ്വചിക്കാന്‍ അനുവദിക്കണമോയെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെടുകയാണ്. പാര്‍ലമെന്‍റില്‍ തങ്ങളെ സംസാരിക്കാന്‍ അനുവദിക്കാറില്ല. അതോടൊപ്പം മാധ്യമ സ്വാതന്ത്ര്യത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയുമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കോടതിയില്‍ നിന്ന് ഔദ്യോഗിക അറിയിപ്പ് ബന്ധുകള്‍ക്ക് കിട്ടിയതിനാല്‍ അവര്‍ യുവതിയെ തടഞ്ഞു വെച്ചു. യുവതിയുടെ സുഹൃത്ത് കോടതിയില്‍ നല്‍കിയ ഹേബിയസ് ഹോര്‍പ്പസ് ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് യുവതിയെ മോചിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു. അഭിഭാഷകൻ ഉത്കർഷ് സിംഗ് മുഖേനയാണ് ദമ്പതികൾ കേസ് സമർപ്പിച്ചിരിക്കുന്നത്.
സീറോ മലബാര്‍ സമിതി ഭൂമി ഇടപാട് കേസില്‍ എറണാകുളം അതിരൂപത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയടക്കം വിചാരണ നേരിടണമെന്നാണ് ഹൈക്കോടതി ഉത്തരവ്. എറണകുളം സെക്ഷന്‍ കോടതിയുടെ ഉത്തരവിനെതിരെയാണ് ആലഞ്ചേരിയടക്കമുള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചത്. കർദിനാൾ വിചാരണ നേരിടണമെന്ന കീഴ് കോടതി ഉത്തരവ് ശരിവെച്ച ഹൈക്കോടതി ആലഞ്ചേരി സമര്‍പ്പിച്ച ആറ് ഹർജികളും തള്ളുകയായിരുന്നു.