മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് രാജ്യത്തിന് ആവശ്യമാണെന്നും, അത്തരത്തിലൊരു തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈകൊണ്ടാല്‍ അതുവഴി എല്ലാ ജാതിയുള്ളവര്‍ക്കും പ്രത്യേക ക്ഷേമ പരിപാടികള്‍ നടപ്പിലാക്കാന്‍ സാധിക്കുമെന്നും നിതിഷ് കുമാര്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാര്‍ ആണെന്ന നിലപാടിലായിരുന്നു നിതിഷ് കുമാര്‍.
പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും ഭീകരപ്രവർത്തകരുടെ ഇരകളാണ്. അവരെപ്പോലുള്ള നേതാക്കളുമായി രാഷ്ട്രീയ വ്യത്യാസങ്ങളുണ്ടാകാം, പക്ഷേ രാജ്യത്തിന്‍റെ വികസനത്തിന് വേണ്ടി അവര്‍ നടത്തിയ ത്യാഗങ്ങളെ പരിഹസിക്കാൻ കഴിയില്ലെന്നും ശിവസേന പറഞ്ഞു.
ഞായറാഴ്ച മധ്യപ്രദേശില്‍ 10 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതുവരെ 791960 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ചിട്ടുള്ളത്. 10514 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തരുണ്‍ ഛുഗിന്‍റെ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി ന്യായീകരണവുമായി രംഗത്തെത്തി.
ജനങ്ങള്‍ ബിജെപിയുടെ ഭരണത്തില്‍ അസംതൃപ്തരാണ്. ഇനി വേണ്ടത് സമാജ്‌വാദി പാർട്ടി മുന്നോട്ട് വരികയും ചെറിയ പാർട്ടികളും അതോടൊപ്പം പ്രാദേശിക പാർട്ടികളുമായും സഖ്യമുണ്ടാക്കുകയാണ്. അങ്ങനെ സംഭവിച്ചാല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ മാറിമറിയുമെന്നും ഓം പ്രകാശ് രാജ്ഭര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ 20 വര്‍ഷമായി ഒരുമിച്ച് താമസിച്ചിരുന്ന ശാലിനി തന്നെയും തന്‍റെ കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. തന്‍റെ കുടുംബത്തെ ഇത്തരം പരാമര്‍ശങ്ങള്‍ മോശമായി ബാധിക്കുന്നുവെന്ന് മനസിലാക്കിയതിനലാണ് ഇക്കാര്യത്തെ കുറിച്ച് പ്രതികരിക്കുന്നതെന്നും താരം വ്യകതമാക്കി.
പോലീസിന്‍റെ അമിതാധികാര പ്രവണതയില്‍ മാറ്റം വരണമെങ്കില്‍ ജനങ്ങള്‍ക്ക് നിയമത്തെക്കുറിച്ച് അടിസ്ഥാനപരമായ അറിവുണ്ടായിരിക്കണമെന്നും, ഇതിനായി നിയമസഹായവും നിയമ വ്യവസ്ഥകളും വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ പൊലീസ് സ്റ്റേഷനുകളില്‍ സ്ഥാപിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. നിയമസംവീധാനം എല്ലാ ഇന്ത്യക്കാര്‍ക്കും ഒരുപോലെ ആയിരിക്കണം.
കേന്ദ്ര സര്‍ക്കാരിന്‍റെ അനുവാദം ലഭിച്ചാല്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ ഘട്ടം ഘട്ടമായി തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഓണ്‍ലൈന്‍ പഠന രീതി കുട്ടികളുടെ എല്ലാ മേഖലയിലുള്ള വളര്‍ച്ചയേയും സാരമായി ബാധിക്കുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നതയായും മന്ത്രി പറഞ്ഞു. കുട്ടികളുടെ ആരോഗ്യത്തെയും ഇത് പ്രതികൂലമായി ബാധിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.