മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
എളുപ്പത്തിന്റെയും കാഠിന്യത്തിന്റെയും സമ്മേളനമാണ് രാഷ്ട്രീയം. വിമർശനങ്ങളും വിയോജിപ്പുകളും ജനാധിപത്യം സക്രിയമാവുന്നതിൻ്റെ ഭാഗമാണ്; മുസ്ലിം ലീഗിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതും അത് തന്നെയാണ്. ഇരുമ്പു മറകളിൽ അടച്ചിട്ട നിശ്വാസങ്ങളല്ല ഈ പാർട്ടിയിൽ നിന്ന് പുറത്ത് വരുന്നത്, അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ ഒഴുക്കാണ്.
കഴിഞ്ഞ ദിവസമാണ് കമ്മീഷന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ഫോട്ടോ നീക്കണമെന്ന് ട്വിറ്ററിനോട് ആവശ്യപ്പെട്ടത്. ഇത് മരിച്ച പെണ്‍കുട്ടിയുടെ വ്യകതിത്വം വെളിപ്പെടുത്തി. അതിനാല്‍ ഈ അക്കൌണ്ടിനെതിരെ കേസ് എടുക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
കേരളത്തിൽ സൈബർ കേസുകൾ ദിനംപ്രതി കൂടികൊണ്ടിരിക്കുന്ന സാഹചര്യത്തിലും ഞാൻ നൽകിയ പരാതിയുടെ ഗൗരവം മനസിലാക്കി ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പ്രതിയെ കണ്ടുപിടിച്ചു തന്ന കൊച്ചിൻ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ കാക്കനാടിലെ, ഗിരീഷ് സാറിനും, ബേബി സാറിനും മറ്റു ഉദ്യോഗസ്ഥർക്കും എന്റെ നന്ദി അറിയിക്കുന്നു.
പ്രായപൂർത്തിയാകാത്ത തന്‍റെ കുട്ടിയുടെ പേരിനൊപ്പം അമ്മയുടെ പേരാണ് നല്‍കിയിരിക്കുന്നത്. എല്ലാ രേഖകളിലും അമ്മയുടെ പേരാണ്. അത് മാറ്റി തന്‍റെ പേര് ചേര്‍ക്കണമെന്നാണ് പിതാവ് കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പിതാവിന്‍റെ പേര് മാത്രമല്ല, അമ്മയുടെ പേരും കുട്ടിയുടെ പേരിനൊപ്പം ചേര്‍ക്കാന്‍ അവകാശമുണ്ടെന്നാണ് കോടതിയുടെ നിരീക്ഷിച്ചത്.
ക്രൂരമായ കുറ്റകൃത്യം കണ്ട ആ അമ്മ മിണ്ടിയില്ല. അയാളെ വീട്ടിൽ വിലക്കുകയോ, പോലീസിൽ പരാതിപ്പെടുകയോ ചെയ്തില്ല. മറ്റൊരു പ്രതിയോടൊപ്പമാണ് അവർ ആ മുറിയിൽ അന്തിയുറങ്ങിയിരുന്നത്. അയാളും കുട്ടിയെ ഉപദ്രവിച്ചതായി പിന്നീട് തെളിഞ്ഞു. ആ അമ്മ പ്രതികളെ സഹായിക്കുന്ന നിലപാടെടുത്തത് എന്തിനാണ്?
മെയ്ത്ര ഹോസ്പിറ്റലില്‍ കഴിഞ്ഞ ദിവസം പുതിയതായി ആരംഭിച്ച സന്ധി മാറ്റി വെക്കലിനുള്ള കോറി സർജി റോബോട്ടിക് ശസ്ത്രക്രിയാ വിഭാഗത്തിന്‍റെ ഉദ്ഘാടനത്തിനെത്തിയതാണ് ഇരുവരും. എന്നാല്‍ ഉദ്ഘാടന ശേഷം ആശുപത്രി സന്ദര്‍ശിക്കാനായി ഇവര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ എത്തിയിരുന്നു. ഇതറിഞ്ഞ് ജനങ്ങള്‍ തടിച്ച് കൂടുകയായിരുന്നു.
ഇന്ത്യന്‍ ഹോക്കി ചരിത്രത്തിലെ പ്രധാനപ്പെട്ട പേരാണ് ധ്യാന്‍ ചന്ദ്. 1928, 1932, 1936 എന്നീ വർഷങ്ങളിൽ ഹോക്കിയിൽ മൂന്ന് ഒളിമ്പിക് സ്വർണ്ണ മെഡലുകൾ ധ്യാന്‍ ചന്ദിന്‍റെ ടീം നേടിയിരുന്നു. ഗോൾ സ്കോറിംഗ് നേട്ടങ്ങൾക്കും അദ്ദേഹം പ്രശസ്തനായിരുന്നു. 1928 മുതൽ 1964 വരെ നടന്ന എട്ട് ഒളിമ്പിക്സുകളിൽ ഏഴിലും ഇന്ത്യ ഹോക്കി മത്സരത്തിൽ വിജയിച്ചിരുന്നു.