മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ഓരോ തദ്ദേശസ്വയംഭരണ പ്രദേശങ്ങളും തയ്യാറാക്കിയ വാക്സിനേഷൻ പ്ലാൻ അനുസരിച്ചാണ് വാക്സിനേഷൻ പുരോഗമിക്കുന്നത്. എല്ലാവർക്കും വാക്സിൻ ലഭിച്ചുവെന്ന് ഉറപ്പാക്കാൻ തെരഞ്ഞെടുപ്പ് പ്രക്രിയ പോലെയാണ് ഇവിടെ വാക്സിനേഷൻ നടത്തിയത്. വാക്സിൻ എടുക്കാത്തവരുടെ വീടുകളിൽ പോയി സ്ലിപ്പ് നൽകി അവരെ സ്‌കൂളുകളിൽ എത്തിച്ച് വാക്സിൻ നൽകുകയായിരുന്നു.
കടകമ്പോളങ്ങള്‍ ആഴ്ചയില്‍ ആറുദിവസവും തുറക്കാന്‍ അനുവദിച്ചതോടൊപ്പം സംസ്ഥാനത്തെ ബീച്ചുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും തുറക്കാന്‍ തീരുമാനിച്ചത് ജനജീവിതം സാധാരണ നിലയിലെത്തിക്കാന്‍ സഹായിക്കും. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറന്നുകൊടുക്കുന്നതിലൂടെ കൊവിഡ് വ്യാപനം രൂക്ഷമാകാതിരിക്കാന്‍ വയനാട് ജില്ലയിലടക്കം ഒന്നാം ഘട്ട വാക്സിനേഷന്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.
വിദ്യര്‍ത്ഥികള്‍ ആദ്യം ചെയ്യേണ്ടത് കൊവിന്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക എന്നതാണ്. http://covid19.kerala. gov.in/vaccine/ സൈറ്റില്‍ കയറി സ്റ്റുഡന്‍റ്സ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത്, പഠിക്കുന്ന കോളേജിലെ തിരിച്ചറിയല്‍ (ഐഡന്‍റിറ്റി കാര്‍ഡ്) കാര്‍ഡ് അപ് ലോഡ് ചെയ്യണം. കൊവിന്‍ സൈറ്റില്‍ നിന്ന് തരുന്ന 12 അക്ക നമ്പര്‍ രണ്ടാമതെടുത്ത സൈറ്റില്‍ എന്‍റര്‍ ചെയ്യണം.
പാര്‍ലമെന്‍റ് മണ്‍സൂണ്‍ സമ്മേളനത്തില്‍ ഇതുവരെ പെഗാസസ് വിഷയത്തെ കുറിച്ച് സംസാരിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഈ മാസം 13 നാണ് സമ്മേളനം അവസാനിക്കുക. മിസ്റ്റര്‍ മോദി ഇതുവഴി വരൂ, ഞങ്ങളെ കേള്‍ക്കുവെന്ന് പറഞ്ഞാണ് ഒബ്രിയാന്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പ്രതിപക്ഷത്തുള്ള എം.പിമാരുടെ പ്രസംഗം ചേർത്തു കൊണ്ടാണ് 3 മിനിറ്റ് നീളമുള്ള വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്.
അതേസമയം, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചപ്പോള്‍ അതിനെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തിയത്. നിര്‍ഭയക്കേസ് സംഭവിച്ചപ്പോള്‍ ബലാത്സംഗം, കൊലപാതകം എന്നീ കാര്യങ്ങള്‍ പറഞ്ഞ് ബിജെപി പാർലമെന്റിനെ സ്തംഭിപ്പിച്ചിരുന്നു. ഭരണപക്ഷത്തിരിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഇതൊന്നും അറിയുന്നില്ലെയെന്നും
കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി സമൂഹത്തെയാകെ ബാധിച്ചിട്ടുണ്ട്. ദരിദ്ര ജനവിഭാഗങ്ങളിലാണ് പ്രതിസന്ധി ഏറ്റവും കനത്ത ആഘാതം ഏൽപ്പിച്ചിട്ടുള്ളത്. ഓണാഘോഷത്തിന് ഇനി അധിക ദിവസങ്ങളില്ല. ഈ ഒരു സാഹചര്യത്തിൽ ജനങ്ങളുടെ കയ്യിൽ പണമെത്തേണ്ടത് വളരെ അനിവാര്യമാണ്. ഇക്കാര്യം കണക്കിലെടുത്ത് ജൂലൈ-ആഗസ്റ്റ് മാസങ്ങളിലെ സാമൂഹ്യ ക്ഷേമ പെൻഷൻ ഒരുമിച്ച് വിതരണം ചെയ്യുന്നത് ആരംഭിച്ചു.
എന്നാല്‍ സംഗീതത്തില്‍ നിന്ന് മാത്രമല്ല റിഹാന ശതകോടിശ്വരിയായത്. മറിച്ച് അവരുടെ വസ്ത്ര വ്യാപാര ബ്രാന്‍ഡായ സാവേജ് എക്സ് ഫെന്റി, സൗന്ദര്യ വര്‍ദ്ധക ബ്രാന്‍ഡായ ഫെന്റി ബ്യൂട്ടി എന്നിവയില്‍ നിന്ന് കൂടിയാണ്. ഓപ്ര വിന്‍ഫ്രേക്ക് ശേഷം രണ്ടാമത്തെ ഏറ്റവും ധനികയായ വനിതാ എന്റർടെയ്നറായും റിഹാനമാറി. എന്നാല്‍ തന്‍റെ വരുമാനത്തെ കുറിച്ച് കൃത്യമായ കണക്ക് വിവരം പുറത്ത് വിടാന്‍ താത്പര്യമില്ലെന്ന് താരം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
സംഭവം നടന്ന സമയത്ത് ശിശുക്കളുടെ മരണത്തില്‍ ഖാനെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നിട് കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ 11 മാസത്തിന് ശേഷം വീണ്ടും യോഗി സര്‍ക്കാര്‍ അന്യോഷണം ആരംഭിക്കുകയും ഖാനെ ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയും ചെയ്തിരുന്നില്ല. കേസുമായി ബന്ധപ്പെട്ട് ഖാന്‍ 4 വര്‍ഷത്തിലേറയായി സസ്പെന്‍ഷനിലാണ്. 2017 ഓഗസ്റ്റ് 22 ന് ഡോ. കഫീലിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.