മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ഹരിദ്വാർ ജില്ലയിൽ അറവുശാലകൾ നിരോധിച്ചതിനെ ചോദ്യം ചെയ്ത് മംഗ്‌ലൗറിലെ നിവാസികൾ സമർപ്പിച്ച ഹര്‍ജി പരിഗണിച്ചപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. ചീഫ് ജസ്റ്റിസ് ആർ എസ് ചൗഹാന്‍, ജസ്റ്റിസ് അലോക് കുമാർ വർമ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അതോടൊപ്പം ജനാധിപത്യം എന്നാൽ ന്യൂനപക്ഷങ്ങളുടെ സംരക്ഷണമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു
150 രൂപക്ക് വാക്സിൻ വാങ്ങിയാൽ ഉത്പാദനം കൂട്ടാനാവില്ലെന്നാണ് കമ്പനികൾ കേന്ദ്രത്തെ അറിയിച്ചത്. വിലകൂട്ടിയാൽ ഉത്പാദനം കൂട്ടാമെന്നും അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഉത്പാദനം കൂട്ടാനായി വാക്സിൻ വില വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.
മണ്ഡലത്തില്‍ ചില ആളുകള്‍ക്ക് സ്ഥാനാര്‍ഥി മോഹമുണ്ടായിരുന്നു. അതിനാല്‍ ഏരൂര്‍, തെക്കുംഭാഗം,ഉദയംപേരൂര്‍ പഞ്ചായത്തുകളില്‍ പാര്‍ട്ടി വോട്ടുകളില്‍ കുറവുണ്ടായെന്നും പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്. ഇതിന്‍റെ ഭാഗമായി മൂന്നാം തവണ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തിരുന്നു. നേരത്തെ സമര്‍പ്പിച്ച രേഖകളും, മൊഴിയും തമ്മില്‍ വൈരുദ്ധ്യമുണ്ടന്നും വിജിലന്‍സ് വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങളും വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്.
വകുപ്പില്‍ നടക്കുന്നതൊക്കെ വകുപ്പ് മന്ത്രിയായ കെ.രാജന്‍ അറിയുന്നുണ്ടോ? അതോ വകുപ്പിൻ്റെ സൂപ്പർ മന്ത്രിയായി സ്വയം അവരോധിതനായ സെക്രട്ടറിക്ക് അധികാരം പൂർണമായി അടിയറവ് പറഞ്ഞോയെന്നും, ഇടതുപക്ഷ സര്‍ക്കാര്‍ മുന്‍പോട്ട് വെച്ച സ്ത്രീപക്ഷ കേരളം പരിപാടിയുടെ ഭാഗമായാണോ ഉദ്യോഗസ്ഥയുടെ ഗുഡ് സര്‍വീസ് എന്‍ട്രി പിന്‍വലിച്ചതെന്നും വി.ഡി സതീശന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഡ്രൈവിംഗ് പരിശീലനം നല്‍കുന്ന വാഹനത്തില്‍ ഇന്‍സ്ട്രക്ടറെ കൂടാതെ ഒരു വിദ്യാര്‍ത്ഥിയെ മാത്രമേ അനുവദിക്കുകയുള്ളു. ഇക്കാര്യങ്ങളില്‍ വീഴ്ചയുണ്ടായാല്‍ മോട്ടോര്‍ വാഹന ഉദ്ധ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.