മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
കൊടി സുനി കുറെ കാലമായി ജയിലില്‍ കിടന്ന് കൊള്ള സംഘത്തെ നയിക്കുകയാണ്. ഇങ്ങനെ സംഭവിച്ചതില്‍ പോലീസിന് വീഴ്ച്ച പറ്റിയിട്ടുണ്ടെന്ന് വ്യകതമാണ്. ഇത്തരത്തില്‍ ക്രിമിനലുകളെ സംരക്ഷിക്കുന്നതില്‍ നിന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ പിന്മാറണമെന്നും രമ പറഞ്ഞു.
വിദഗ്ദാഭിപ്രായം എന്ന പേരില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. ഈ നിലപാട് മാറണം. സര്‍ക്കാരിന് കണ്ണും കാതും ഉണ്ടാകണം. എന്താണ് സംസ്ഥാനത്ത് നടക്കുന്നതെന്ന കൃത്യമായ ബോധം സര്‍ക്കാരിന് വേണമെന്നും വി. ഡി. സതീശന്‍ പറഞ്ഞു.
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് നാളെ കടകൾ തുറക്കാനുള്ള തീരുമാനം വ്യാപാരി വ്യവസായി ഏകോപന സമിതി പിൻവലിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസറുദ്ദീൻ മുഖ്യമന്ത്രിയുമായി ടെലിഫോണിൽ നടത്തിയ ചർച്ചയെ തുടർന്നാണ് സമരം നർത്തിവെക്കാൻ തീരുമാനിച്ചത്.