മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
പി ശ്രീരാമകൃഷ്ണന്‍റെ പിന്‍ഗാമിയായി എം.ബി രാജേഷ് പുതിയ സ്ഥാനം ഏറ്റെടുക്കുന്നത്. സ്ഥാനം ഒഴിഞ്ഞ സ്പീക്കറും, സ്ഥാനം ഏല്‍ക്കാന്‍ പോകുന്ന സ്പീക്കറും തമ്മിലുള്ള സമാനതകള്‍ ഏറെയാണ്. കോളേജ് കാലഘട്ടം മുതല്‍ പുതിയ സ്പീക്കറായി തെര
കുടുംബാംഗങ്ങളുടെ എതിര്‍പ്പിനെ അവഗണിച്ച് പിതാവ് രാധാകൃഷ്ണന്റെ അനുവാദത്തോടെ അവര്‍ നിലവില്‍ എല്‍ഡിഎഫ് കണ്‍വീനറായ എ വിജയരാഘവന്റെ പങ്കാളിയായി.
രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിച്ച പ്രതിപക്ഷ നേതാവിന്റെ നിലപാട് ശരിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എകെ ബാലൻ. ചടങ്ങ് ബഹിഷ്കരിക്കുമെന്ന നിലപാട് പ്രതിപക്ഷ നേതാവ് പുനപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
റവന്യൂ ഇന്‍സ്‌പെക്ടറായ പി വാസുദേവന്റയും രാധാ വാസുദേവന്റെയും മകനായി ജനിച്ച രാജീവ് സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു
പത്തനംതിട്ട മൈലപ്ര കുമ്പഴ നോര്‍ത്ത് വെളുശ്ശേരിയില്‍, പാലമുറ്റത്ത് അഭിഭാഷകനായിരുന്ന പി.ഇ കുര്യക്കോസിന്‍റെയും, പത്തനംതിട്ട നഗരസഭയിലെ മുന്‍ കൌണ്‍സിലര്‍ റോസമ്മയുടെയും മകളാണ് വീണാ ജോര്‍ജ്. തന്‍റെ വിദ്യാഭ്യാസ കാലഘട്ടത്തില്‍ കലാപരമായ മേഖലകളിലും മികച്ച പ്രകടനം കാഴ്ച വെക്കാന്‍ വീണക്ക് സാധിച്ചിട്ടുണ്ട്.
മന്ത്രിസ്ഥാനമെന്നത് ഒരു രാഷ്ട്രീയ നയപരിപാടിയുടെ അടിസ്ഥാനത്തിൽ ഒരു ബഹുജനപാർട്ടി, ഒരു വ്യക്തിയെ ഏൽപ്പിക്കുന്ന ഉത്തരവാദിത്വമാണെന്ന് സ്ഥാനമൊഴിയുന്നവരും, ആ സ്ഥാനങ്ങളിലേക്ക് പകരം വരുന്നവരും ഒരുപോലെ ജനങ്ങളോട് പറയുന്ന കാഴ്ചയാണ് ഈ ദിവസങ്ങളിൽ കാണുന്നത്.
ശൈലജയുടെ പോപ്പുലാരിറ്റി മുഖ്യമന്ത്രിക്കൊപ്പം സര്‍ക്കാരിലെ രണ്ടാം സ്ഥാനം നിര്‍ണ്ണയിക്കുന്നത്തിലേക്കും, വരുംകാല പാര്‍ട്ടിയിലെ ശാക്തിക ബലാബലം നിര്‍ണ്ണയിക്കുന്നത്തിലേക്കും വളരാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് പോന്നുകായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മേലേക്ക് ചാഞ്ഞാല്‍ വെട്ടിക്കളയണം എന്ന, പോപ്പുലര്‍ യുക്തി തന്നെയാണ് പോപ്പുലര്‍ താരമായ ശൈലജയെ മന്ത്രിസഭയില്‍ നിന്ന് വെട്ടുന്നതിലും ഉപയോഗിച്ചിട്ടുള്ളത്.