മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
യുഡിഎഫ് രാഷ്ട്രീയ പ്രതിസന്ധി നിറഞ്ഞ കാലത്ത് കൂടിയാണ് പോകുന്നത്. ഈ സമയം തന്നെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതില്‍ ഹൈക്കമാന്‍ഡിനോടും, കേരളത്തിലെ മുതിര്‍ന്ന നേതാക്കളോടും കടപ്പെട്ടിരിക്കുന്നു. കെ. കരുണാകരന്‍, എ.കെ ആന്‍റണി, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിങ്ങനെയുള്ള മഹാരഥന്മാരിരുന്ന കസേരയിലേക്കാണ് താന്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം സ്വന്തം മണ്ഡലമായ വാരാണസിയിലെ ആരോഗ്യപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടവരെക്കുറിച്ച് സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രി വിതുമ്പുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഒരുമിച്ച് ജീവിക്കുന്നതിന് സുരക്ഷയൊരുക്കണമെന്ന് കമിതാക്കള്‍ കോടതിയില്‍ ഹര്‍ജിയില്‍ നല്‍കിയിരുന്നു. ഇത് പരിഗണിച്ച് കമിതാകള്‍ക്ക് അവരുടെ ജീവനും,സ്വാതന്ത്ര്യത്തിനും സുരക്ഷയൊരുക്കേണ്ടത് സര്‍ക്കാര്‍ ആണെന്നും കോടതി വ്യക്തമാക്കി. ലിവ് ഇന്‍ റിലേഷന്‍ഷിപ്പിന് സമൂഹത്തില്‍ സ്വീകാര്യത കൂടി വരികയാണ്.
മൂന്ന് പന്തലുകളിലായി 5000 പരമാവധി ആളുകള്‍ക്ക് വാക്സിന്‍ നല്‍കാനാണ് പൊതുഭരണ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ തിക്കും തിരക്കുമാണ്. ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വാക്സിന്‍ സ്വീകരിക്കാന്‍ വരുന്നവരുടെ എണ്ണം കൂടി വരുന്നുണ്ട്. . ഇത് രോഗവ്യാപനത്തിന് ഇടയാക്കും.