മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ഡയറി ഫാമുകള്‍ അടക്കുന്നതോടെ സര്‍ക്കാര്‍ ഫാമുകളിലെ ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടും. സ്വകാര്യ കമ്പനികള്‍ക്ക് വേണ്ടിയാണ് പുതിയ ഉത്തരവെന്ന ആക്ഷേപം ഉയര്‍ന്ന് വരുന്നുണ്ട്. ലക്ഷദ്വീപില്‍ നടപ്പാക്കി വരുന്ന ഫാസിസ്റ്റ് തീരുമാനങ്ങള്‍ക്കെതിരെ കേരളത്തിലും പ്രതിക്ഷേധം ഉയരുന്നുണ്ട്
പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി ഇറക്കിയ പ്രസ്താവനയിലാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി,മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍,ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ എന്നിവരും കര്‍ഷകരെ പിന്തുണച്ചുകൊണ്ടുളള പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുണ്ട്.
അതേസമയം, ഒരു കെപിസിസി ഭാരവാഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയതായി ധര്‍മ്മജന്‍ ബോള്‍ഗാട്ടി പരാതിപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് അദ്ദേഹം കെപിസിസി പ്രസിഡണ്ടിന് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. തന്റെ ജാതി പറഞ്ഞാല്‍ വോട്ട് ലഭിക്കില്ല എന്ന് കെപിസിസി സെക്രട്ടറി പ്രചരിപ്പിച്ചെന്നും പരാതിയിലുണ്ട്.
തെരുവിൽ വീണ ചോരയുടെ ശബ്ദം നിയമസഭയിൽ ഉയരുമെന്ന് കെ. കെ. രമ പറഞ്ഞു. നിയമസഭാ സാമാജികത്വം അഭിമാന മുഹൂർത്തമാണ്. ഇനിയുള്ള ജീവിതവും പോരാട്ടവും വടകരയിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ്. വലിയ ഉത്തരവാദിത്തമാണ് ഏറ്റെടുത്തിരിക്കുന്നത്. ദൗത്യം നീതിപൂർവം നിർവഹിക്കുമെന്നും രമ പറഞ്ഞു.
കേരളത്തിൻ്റെ അഭിമാനമായി മാറിയ ജെനി ജെറോമിന് അഭിനന്ദനങ്ങൾ. തിരുവനന്തപുരം ജില്ലയിലെ തീരദേശ ഗ്രാമമായ കൊച്ചുതുറ സ്വദേശിയായ ജെനിയുടെ നേട്ടം കേരളത്തിന്‍റെ ഒന്നടങ്കം അഭിമാനമാണ്. സാഹചര്യങ്ങളോടു പടപൊരുതി തന്‍റെ സ്വപ്നം സാക്ഷാൽക്കരിച്ച ജെനിയുടെ ജീവിതം സ്ത്രീകൾക്കും സാധാരണക്കാർക്കും നൽകുന്ന പ്രചോദനം വലുതാണ്.
ലോക്ക് ഡൌണ്‍ തുടരണോ വേണ്ടയോയെന്ന് തീരുമാനം എടുത്തിട്ടില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. പ്രതിദിന രോഗികളുടെ എണ്ണം, ടെസ്റ്റ് പോസറ്റീവിറ്റി നിരക്ക് എന്നിവ കൂടി പരിഗണിച്ചാണ് ഇത് സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനം ഉണ്ടാവുകയെന്നും വീണ ജോര്‍ജ് പറഞ്ഞു.
18 മുതൽ 44 വരെ പ്രായമുള്ളവർക്ക് നൽകുന്ന വാക്സിൻ സംസ്ഥാന സർക്കാറാണ് വാങ്ങിയത്. അതിനാൽ ഛത്തീസ്ഗഡിൽ പ്രധാനമന്ത്രിയുടെ ചിത്രത്തിന് പകരം മുഖ്യമന്ത്രിയുടെ ചിത്രമായിരിക്കും വാക്സിനേഷൻ സർട്ടിഫിക്കറ്റിലെന്ന് ആരോഗ്യമന്ത്രി ടിഎസ് സിംഗ് ദിയോ പറഞ്ഞു.