മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ഓൺലൈൻ മദ്യവിതരണത്തിന് ഒന്നര വർഷം മുൻപ് സർക്കാരിനു മുന്നിൽ അപേക്ഷ എത്തിയിരുന്നെങ്കിലും സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. മദ്യം ആവശ്യക്കാരുടെ വീട്ടിലെത്തിച്ചു നല്‍കുന്നതു സംബന്ധിച്ച് 10 ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്നായിരുന്നു രാണ്ടാം തവണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയപ്പോള്‍ ബിവറേജസ് കോര്‍പ്പറേഷന്‍ സി എം ഡി യോഗേഷ് കുമാര്‍ ഗുപ്ത പറഞ്ഞത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഏറ്റ പരാജയവും, പൊതുവികാരവുമാണ് വിഡി സതീശന് അനുകൂലഘടകമായത്. തെരഞ്ഞെടുപ്പ് പരാജയം പരിശോധിക്കുന്ന അശോക് ചവാന്‍ കമ്മറ്റി റിപ്പോര്‍ട്ട് വന്നാല്‍ കെപിസിസി നേതൃത്വത്തിലും മാറ്റമുണ്ടാകും. ഗ്രൂപ്പ് സമര്‍ദം മറികടന്നാണ് വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയത്.
ജയിലിലെത്തുന്നത് വരെ തനിക്ക് എഴുന്നേറ്റ് നടക്കാനും ഒറ്റക്ക് ഭക്ഷണം കഴിക്കാനും കഴിയുമായിരുന്നു. ഇപ്പോഴതിനും പറ്റുന്നില്ല. തലോജ ജയിലിലെ ചികിത്സ തനിക്ക് വേണ്ടെന്നും അതിലും ഭേദം മരിക്കുന്നതാണെന്നും സ്റ്റാന്‍ സ്വാമി കോടതിയോട് പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ജസ്റ്റിസ് എസ്.ജെ കഥാവാല, എസ്.പി താവ്‌ഡെ എന്നീ ജഡ്ജിമാര്‍ക്ക് മുമ്പാകെ ഹാജരാക്കിയത്.
വിവിധ സംസ്ഥാനങ്ങളില്‍ ബ്ലാക്ക് ഫംഗസ് രോഗവ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വിശദമായ അവലോകനത്തിന് ശേഷം, ആംഫോട്ടറിസെന്‍ - ബി യുടെ 23683 ഡോസുകള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും, കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അയച്ചിട്ടുണ്ടെന്നും, രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം അടിസ്ഥാനമാക്കിയാണ് മരുന്ന് നല്‍കിയിരിക്കുന്നതെന്നും സദാനന്ദ ഗൗഡ ട്വീറ്റ് ചെയ്തു.
മെയ് 11-ന് കൊവിഡിന്റെ ഇന്ത്യന്‍ വകഭേദം കണ്ടെത്തിയതായി ലോകാരോഗ്യസംഘടന വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ കണ്ടെത്തിയ കൊവിഡ് വകഭേദം ലോകത്തിന് തന്നെ ആശങ്കയുയര്‍ത്തുന്നതാണ് എന്നും ലോകാരോഗ്യസംഘടന പറഞ്ഞിരുന്നു.