മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
1996 -ലെ നായനാര്‍ മന്ത്രിസഭയിലും ഒന്നാം പിണറായി മന്ത്രിസഭയിലും ഇതേ തസ്തികയില്‍ പ്രവര്‍ത്തിച്ച അനുഭവ സമ്പത്തുമായാണ് പ്രഭാവര്‍മ്മ രണ്ടാം പിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രിയുടെ മാധ്യമ സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്. ഒന്നാം പിണറായി മന്ത്രിസഭയുടെ കാലത്ത് പതിവില്‍ നിന്ന് വ്യത്യസ്തമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് മുകളില്‍ ഒരു മാധ്യമ ഉപദേഷ്ടാവ് കൂടിയുണ്ടായിരുന്നു. ജോണ് ബ്രിട്ടാസ് വഹിച്ച ആ സ്ഥാനത്ത് ഇത്തവണ ആരും നിയമിക്കപ്പെട്ടില്ല
വിരമിക്കാന്‍ ആറു മാസത്തിലധികം ഉള്ളവരെ മാത്രം സിബിഐ തലപ്പത്തേക്ക് പരിഗണിച്ചാല്‍ മതിയെന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍. വി രമണ നിലാപാട് എടുത്തിരുന്നു. അതിനാല്‍ സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് പോലീസ് മേധാവി ബഹ്റയെ പരിഗണിച്ചിരുന്നില്ല. ഉന്നതതല സമിതി തയ്യാറാക്കിയ മൂന്നംഗ പട്ടികയില്‍ നിന്ന് പുതിയ സി.ബി.ഐ. ഡയറക്ടറെ കേന്ദ്ര സര്‍ക്കാരിന്‍റെ നിയമന സമിതി തെരഞ്ഞെടുത്തത്.
ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസുകളാണ് ജൂൺ ഒന്നിന് തുറക്കുക. പ്ലസ്ടു ക്ലാസുകൾ സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. പ്ലസ് വൺ ക്ലാസുകളും പരീക്ഷകളും പൂർത്തിയാകാത്തതാണ് കാരണം. ഒന്നാം ക്ലാസിൽ ഓൺലൈനായാണ് പ്രവേശനോത്സവം നടത്തുന്നത്. അധ്യായനവർഷാരംഭം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനം നടത്തും
കുട്ടിക്കാലം മുതല്‍ക്കുള്ള എന്റെ ഓര്‍മ തുടങ്ങുന്നത് ഡല്‍ഹിയില്‍ ആണ്. സ്‌കൂള്‍ ആരംഭിക്കുന്നത് പുലര്‍ച്ചെ ഏഴ് മണിക്കാണ്. ആറര ആകുമ്പോള്‍ ഉണ്ണിചേട്ടനും ഞാനും സ്‌കൂളിലേക്ക് പുറപ്പെടും.
യുപിയിലെ ഗാസിയാബാദ് സ്വദേശീയായ 45 കാരനിലാണ് രോഗം ആദ്യം കണ്ടെത്തിയിരിക്കുന്നത്. കൊവിഡ് രോഗമുക്തനായ ഇദ്ദേഹത്തില്‍ ബ്ലാക്ക്, വൈറ്റ് ഫംഗസുകളുടെ രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. മറ്റ് രണ്ട് ഫംഗസുകളെ അപേക്ഷിച്ച് കൂടുതല്‍ അപകടകാരിയാണ് യെല്ലോ ഫംഗസ്.