മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച് 3660 ആളുകള്‍ മരണപ്പെട്ടിരിക്കുന്നത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,18,895 ആയി ഉയര്‍ന്നു. 2,59,459 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് രോഗമുക്തി നേടിയതെന്ന് ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപെട്ടു. രാജ്യത്ത് ഇതുവരെ 2,48,93,410 പേര്‍ രോഗമുക്തരായി.
ലക്ഷദ്വീപിലെ അഡ്മിനിടസ്ട്രറ്ററുടെ ഉത്തരവ് നടപ്പാക്കേണ്ട ചുമതല ജില്ലാ കളക്ടർക്കാണ്. നിലവിൽ എസ് അഷ്കർ അലിയാണ് ലക്ഷദ്വീപ് കളക്ടർ. മണിപ്പൂർ സ്വദേശിയായ അഷ്കർ അലി സംസ്ഥാനത്ത് നിന്നും ഐഎഎസ് നേടുന്ന ആദ്യ ന്യൂനപക്ഷ വിഭാഗക്കാരനാണ്. മുസ്ലീം മിറ്റായ്-പങ്കൽ വിഭാഗത്തിൽപ്പെട്ടയാളാണ് അഷ്കർ
ഐടിക്കും ഉന്നത വിദ്യാഭ്യാസ മേഖലക്കും പ്രത്യേക ഊന്നല്‍ നല്‍കുന്നുണ്ട്. വീടില്ലാത്തവര്‍ക്ക് മുഴുവന്‍ വീട്, പിഎസ്‍സി വഴി നിയമനങ്ങള്‍ വേഗത്തിലാക്കാനുള്ള നടപടിയും നയ പ്രഖ്യാപനത്തിലുണ്ട്. ലഹരി വിരുദ്ധ ക്ലബുകളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കും.
16 പേജുള്ള റിപ്പോര്‍ട്ടില്‍ ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്. വ്യക്തി താല്‍പര്യവും കേന്ദ്രഭരണത്തിലെ പങ്ക്പറ്റുന്നതിലും മാത്രമാണ് ഭൂരിപക്ഷം നേതാക്കള്‍ക്കും താല്‍പര്യമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും കെ. സുരേന്ദ്രനെ മാറ്റുന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നുവെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.
മുസ്ലീം ഭൂരിപക്ഷപ്രദേശമായ ലക്ഷദ്വീപില്‍ പട്ടേല്‍ കൊണ്ടുവരുന്ന ഭരണപരിഷ്‌കാരങ്ങളില്‍ കശ്മീര്‍ മോഡലിന്റെ അടരുകള്‍ കാണാമെങ്കിലും അവിടെ കേന്ദ്രം കൊണ്ടുവരാനുദ്ദേശിക്കുന്നത് ഗുജറാത്ത് മോഡല്‍ വികസനം തന്നെയാണെന്നാണ് പ്രകാശ് കാരാട്ട് നിരീക്ഷിക്കുന്നത്.
കുട്ടികളിൽ കോവിഡ് ബാധ കുറയ്ക്കുന്നതിന് സ്വീകരിച്ച കാര്യങ്ങള്‍, മൂന്നാം തരംഗത്തിന്റെ വ്യാപനം തടയുന്നതിന് സ്വീകരിച്ച നടപടി, കുട്ടികൾക്ക് വാക്സിനേഷൻ നൽകുന്നതിന് സ്വീകരിച്ച മുന്‍കരുതലുകള്‍ , കുട്ടികളിൽ കോവിഡ് ബാധയെ സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ തുടങ്ങിയ വിവരങ്ങളാണ് കമ്മീഷൻ തേടിയിരിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ പുതിയ സംരംഭമായ മിഷൻ ഫത്തേ 2.0 ഭാഗമായാണ് ഐ ആം വാസ്കിനേറ്റഡ് ബാഡ്ജ് പുറത്തിറക്കിയത്. ഐ ആം വാക്സിനേറ്റഡ് സ്റ്റിക്കറുകളും ബാഡ്ജുകളും മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് രവീൻ തുക്രാലാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
കോവിഡ് വാക്സിൻ സ്വീകരിച്ച പലരും സർട്ടിഫിക്കറ്റുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയാണ് സൈബർ സുരക്ഷ ബോധവത്കരണ ട്വിറ്റർ ഹാൻഡിലായ സൈബർ ദോസ്ത് അക്കൗണ്ടിലൂടെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വ്യക്തിഗത വിവരങ്ങൾ ഉൾപ്പെട്ടതിനാൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെയ്ക്കരുത്