മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
പൃഥ്വിരാജിനെ പിന്തുണയ്ക്കാന്‍ മറ്റൊരു സൂപ്പര്‍സ്റ്റാറും തയാറാകാതിരുന്നപ്പോഴും സുരേഷ് ഗോപി പിന്തുണച്ചു. അതും സ്വന്തം പാര്‍ട്ടിയായ ബിജെപി തന്നെ പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണം നടത്തുന്ന സന്ദര്‍ഭത്തില്‍. അദ്ദേഹം അധികകാലം ആ വിഷമയമായ അന്തരീക്ഷത്തില്‍ തുടരുമെന്ന് തോന്നുന്നില്ല' എന്‍എസ് മാധവന്‍ ട്വീറ്റ് ചെയ്തു.
പുതിയ തീരുമാനത്തിലൂടെ ഗാര്‍ഹികോപയോക്താക്കളില്‍ വലിയൊരു വിഭാഗം വൈദ്യുതി ഓഫീസുകളിലേക്ക് എത്തുന്നത് തടയാന്‍ കഴിയും. കാഷ്യര്‍മാരെ പുനര്‍വിന്യസിക്കാനും ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. രണ്ടായിരത്തോളം വരുന്ന കാഷ്യര്‍ തസ്തിക പകുതിയായി കുറയ്ക്കാനും ഇതുവഴി സാധിക്കും. അഞ്ഞൂറ്റിയെഴുപത്തിമൂന്ന് പേരാണ് ഈ മാസം വൈദ്യുതിബോര്‍ഡിലെ വിവിധ തസ്തികയില്‍ നിന്നും വിരമിക്കുന്നത്.
മരുന്ന് ലഭ്യമാക്കി ക്ഷാമം പരിഹരിക്കുന്നതിനായി എടുത്ത നടപടികളെക്കുറിച്ച് കേന്ദ്രം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് വാക്‌സിന്‍ ഇറക്കുമതി ചെയ്യുന്നതിന്റെ നിലവിലെ അവസ്ഥയും അവ സംസ്ഥാനത്ത് എപ്പോള്‍ എത്തുമെന്നതും ഉള്‍പ്പെടെയുളള വിവരങ്ങള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു.
24 മണിക്കൂറിനിടെ 3,617 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്ക് അനുസരിച്ച് മരണ നിരക്ക് കുറയുന്നതായാണ് കാണിക്കുന്നത്. . 27,729,247 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
ആര്‍.എസ്.പിയില്‍ പ്രതിസന്ധി ഉണ്ടാക്കില്ല. കോണ്‍ഗ്രസ് സമയബന്ധിതമായി കാര്യങ്ങള്‍ തീരുമാനിക്കണം. ചവറയില്‍ പരാജയപ്പെട്ടതിന് വ്യക്തമായ കാരണമുണ്ട്. അരാഷ്ട്രീയ കാര്യങ്ങള്‍ കൊണ്ട് കൂടിയാണ് ചവറയില്‍ തോല്‍വി സംഭവിച്ചത്. ആളുകള്‍ പാര്‍ട്ടിക്ക് പകരം, സമുദായം നോക്കിയാണ് വോട്ട് ചെയ്തത്.
കൊവിഡ് രണ്ടാം തരംഗം 577 കുട്ടികളെ അനാഥരാക്കിയെന്ന് വനിതാ ശിശു വികസന മന്ത്രാലയം റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു. ഇതിനോട് അനുബന്ധിച്ച് അനാഥരാക്കപ്പെട്ട കുട്ടികളെ ദത്തെടുക്കുന്നതിനുള്ള സന്ദേശങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപിച്ചിരുന്നു.
ഇതുവരെ കൊവിഡ് ഇതുവരെ എന്താണെന്ന് പ്രധാനമന്ത്രിക്ക് മനസിലായിട്ടില്ല. ഒന്നാം തരംഗത്തെ നിയന്ത്രിക്കുവാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചിട്ടില്ല. അതെ വീഴ്ച്ച തന്നെയാണ് കൊവിഡിന്‍റെ രണ്ടാം തരംഗത്തിലും സംഭവിച്ചതെന്നും രാഹുല്‍ഗാന്ധി കൂട്ടിച്ചേര്‍ത്തു. മോദിയുടെ അഭിനയവും, ഭരണത്തിലെ പരാജയവുമാണ് കൊവിഡ് വ്യാപനത്തിന്‍റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധികത്തത്
കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് 1.5 ശതമാനമായി കുറഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ വരുത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 1100 കൊവിഡ് കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതുകൊണ്ട് ഇത് ലോക്ക് ഡൌണ്‍ ഇളവുകള്‍ നല്‍കേണ്ട സമയമാണ്.