LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇം​ഗ്ലണ്ട് പര്യടനത്തിനെത്തിയ റിഷഭ് പന്തിന് കൊവിഡ് സ്ഥിരീകരിച്ചു

ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാൻ റിഷഭ് പന്തിന് കൊവിഡ്  സ്ഥിരീകരിച്ചു.  പന്ത് 8 ദിവസമായി ക്വാറന്റൈനിലാണെന്ന് ബിസിസിഐ വ്യക്തമാക്കി. പന്തിന് രോ​ഗ ലക്ഷണങ്ങൾ ഒന്നും തന്നെയില്ലെന്ന് ബിസിസിഐ അറിയിച്ചു. കൊവിഡിന്റെ ഡെൽറ്റാ വകഭേദമാണ് പന്തിന് ബാധിച്ചിരിക്കുന്നത്.  മറ്റ് ടീം അ​ഗംങ്ങൾക്ക് ഒപ്പം ഹോട്ടലിൽ പന്ത് താമസിച്ചിരുന്നില്ല, അതിനാൽ മറ്റൊരു കളിക്കാരനെയും രോ​ഗം  ബാധിച്ചിട്ടില്ലെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പറഞ്ഞു. രോ​ഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ടീമിനൊപ്പം പന്ത് ഡർഹാമില്ലേക്ക് പോയിട്ടില്ല. എന്നാൽ പന്ത് എന്ന് ടീമിനൊപ്പം ചേരുമെന്ന് ബിസിസിഐ വെളിപ്പെടുത്തിയില്ല.

ഇം​ഗ്ലണ്ടിൽ കൊവിഡ് കേസുകൾ വർദ്ദിക്കുന്ന സാഹചര്യത്തിൽ ആവശ്യമായ മുൻകുരുതൽ എടുക്കണമെന്ന്  ബിസിസിഐ സെക്രട്ടറി ജയ് ഷാ ഇന്ത്യൻ സംഘത്തോട് ആവശ്യപ്പെട്ടു.  കളിക്കാർക്ക് നൽകിയ കോവിഷീൽഡ് വാക്സിൻ സംരക്ഷണം മാത്രമേ നൽകുന്നുള്ളൂ, വൈറസിനെതിരെ പൂർണ്ണ പ്രതിരോധം നൽകുന്നില്ലെന്ന് ഷാ  കത്തിൽ വ്യക്തമാക്കി. കളിക്കാർ വിംബിൾഡൺ, യൂറോ കപ്പ് എന്നിവ കാണാൻ പോകുന്നത്  ഒഴിവാക്കണമെന്ന് ഷായുടെ കത്തിൽ പ്രത്യേകം പറഞ്ഞിട്ടുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര അടുത്ത മാസം ഓ​ഗസ്റ്റ് 4 ന് ആരംഭിക്കും. അടുത്തിടെ, ഇംഗ്ലണ്ട് ടീം അം​ഗങ്ങൾക്കും കൊവിഡ് ബാധിച്ചിരുന്നു. ഇതിനെ തുടർന്ന് പാകിസ്ഥാനെതിരായ ഏകദിന  മത്സരത്തിൽ  പുതിയ കളിക്കാരെയാണ് ഇം​ഗ്ലണ്ട് കളത്തിൽ ഇറക്കിയത്. 

Contact the author

Web Desk

Recent Posts

Sports Desk 2 years ago
Cricket

ഏകദിന ക്രിക്കറ്റില്‍ ഓവറുകള്‍ വെട്ടിച്ചുരുക്കണം - ശാസ്ത്രി

More
More
Web Desk 2 years ago
Cricket

പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് തുല്യവേതനം പ്രഖ്യാപിച്ച് ന്യൂസിലാന്റ്

More
More
Sports Desk 2 years ago
Cricket

ഇന്ത്യന്‍ ക്രിക്കറ്റ് താരം മിതാലി രാജ് വിരമിച്ചു

More
More
Sports Desk 2 years ago
Cricket

ശ്രീശാന്തിന്റെ കരണത്തടിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ഹര്‍ഭജന്‍ സിംഗ്

More
More
Sports Desk 2 years ago
Cricket

വിരാട് കോഹ്ലി ഒരു ഇടവേള എടുക്കണം - രവി ശാസ്ത്രി

More
More
Web Desk 2 years ago
Cricket

മലിംഗ ഐ പി എല്ലിലേക്ക് തിരികെയെത്തുന്നു

More
More