LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'അച്ഛനോട് സെക്സിനെകുറിച്ച് സംസാരിച്ചാല്‍ എന്താണ് കുഴപ്പം?': അനുരാഗ് കശ്യപിന്റെ മകള്‍

സെക്‌സിനെക്കുറിച്ചും വിവാഹേതര ഗര്‍ഭധാരണത്തെക്കുറിച്ചും സംസാരിച്ചതിന് സംവിധായകന്‍ അനുരാഗ് കശ്യപിനും മകള്‍ക്കുമെതിരെ സമൂഹ മാധ്യമങ്ങളില്‍ വിദ്വേഷ പ്രചാരണം ശക്തം. സൂം ടിവിയുടെ ടോക്ക് ഷോ 'ബൈ ഇന്‍വൈറ്റ് ഓണ്‍ലി' എന്ന യൂട്യൂബ് ചാനല്‍ പരിപാടിക്കിടെയാണ് തനിക്കും അച്ഛനും നേരേ നടന്ന വിദ്വേഷപ്രചാരണങ്ങളെക്കുറിച്ച് ആലിയ തുറന്നുപറഞ്ഞത്.

അച്ഛനുമൊത്തുളള വീഡിയോയില്‍ സെക്‌സ്, മയക്കുമരുന്ന്, വിവാഹത്തിനു മുന്‍പുളള ഗര്‍ഭധാരണം, ഡേറ്റിംഗ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ചാണ് ആലിയ ചോദിക്കുന്നത്. മയക്കുമരുന്ന് അംഗീകരിക്കുമെങ്കില്‍ താന്‍ ഗര്‍ഭിണിയാണെന്ന് പറഞ്ഞാല്‍ അച്ഛന്റെ പ്രതികരണം എങ്ങനെയാവും എന്നും ആലിയ ചോദിക്കുന്നുണ്ട്.

#article-564#

ഇത്രയും പുരോഗമനപരമായി സംസാരിക്കുന്ന രക്ഷിതാവിനെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നു പറഞ്ഞ് ധാരാളം സന്ദേശങ്ങള്‍ വന്നിരുന്നു. എന്നാല്‍, സ്വന്തം അച്ഛനോട് ലൈംഗികതയെക്കുറിച്ചും ഗര്‍ഭധാരണത്തെക്കുറിച്ചും സംസാരിക്കാന്‍ തോന്നിയതിന് ആലിയയ്ക്ക് സ്വയം ലജ്ജ തോന്നണം, എങ്ങനെയാണ് ഇത്തരത്തില്‍ സംസാരിക്കാന്‍ സാധിക്കുന്നത്? തുടങ്ങി നെഗറ്റീവ് കമന്റുകളും വീഡിയോയ്ക്ക് താഴെ വന്നിരുന്നുവെന്നും ആലിയ കൂട്ടിച്ചേര്‍ത്തു. സാമൂഹ്യമാധ്യമങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന സദാചാരവാദികളുടെ ഉപദ്രവത്തെക്കുറിച്ച് നിരന്തരം സംസാരിക്കുന്നയാളാണ് ആലിയ.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

Contact the author

Entertainment Desk

Recent Posts

Web Desk 2 years ago
Viral Post

പതിനേഴ് വര്‍ഷങ്ങള്‍ക്കുശേഷം അമ്മ നൃത്തം ചെയ്തു; നടി മഞ്ജു വാര്യര്‍ക്ക് നന്ദി പറഞ്ഞ് കത്ത്‌

More
More
Viral Post

ഇനി തായ് എയർവേയ്‌സിൽ യാത്ര ചെയ്യില്ലെന്ന് നടി നസ്രിയ

More
More
Web Desk 3 years ago
Viral Post

കടല്‍ പല്ലിയുടെ ഫോസില്‍ കണ്ടെത്തി

More
More
Web Desk 3 years ago
Viral Post

സ്വാതന്ത്ര്യദിനത്തില്‍ താജ്മഹലിൽ ത്രിവർണം തെളിയില്ല -കാരണമിതാണ്

More
More
Web Desk 3 years ago
Viral Post

ആരാണ് അമൂല്‍ ഗേള്‍!!

More
More
Web Desk 3 years ago
Viral Post

ചാന്‍സ് ചോദിച്ച് മടുത്തു, അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ഹോര്‍ഡിംഗ് സ്ഥാപിച്ച് യുവാവ്

More
More