LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

യുഎസ് അഫ്ഗാനിസ്ഥാനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 200 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ 200 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഷെബര്‍ഗാന്‍ നഗരത്തിലെ താലിബാന്റെ താവളങ്ങള്‍ ലക്ഷ്യമിട്ടാണ് യുഎസ് വ്യോമാക്രമണം നടത്തിയത്.

' ഇന്ന് വൈകുന്നേരം താലിബാന്റെ ഒളിത്താവളങ്ങളും സമ്മേളന സ്ഥലങ്ങളും ലക്ഷ്യമിട്ട് ഷബര്‍ഗാന്‍ നഗരത്തില്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ ഇരുന്നൂറിലധികം തീവ്രവാദികള്‍ കൊല്ലപ്പെട്ടു. വ്യോമാക്രമണത്തില്‍ അവരുടെ നൂറിലധികം വാഹനങ്ങളും വെടിക്കോപ്പുകളും ആയുധങ്ങളും നശിപ്പിക്കപ്പെട്ടു' എന്ന് അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ ഫവാദ് അമന്‍ ട്വീറ്റ് ചെയ്തു. ഇന്നലെ വൈകുന്നേരം 6.30 നാണ് ബി. 52 ബോംബര്‍ വിമാനങ്ങള്‍ താലിബാനെ ലക്ഷ്യമിട്ട് ആക്രമണം ആരംഭിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അഫ്ഗാനില്‍ സേനയ്ക്കും സര്‍ക്കാരിനുമുളള പിന്തുണ കൂടിവരികയാണ്. കഴിഞ്ഞ ദിവസം നാന്‍ഗര്‍ഹാര്‍ പ്രവിശ്യയില്‍ മതപണ്ഡിതന്മാര്‍ അഫ്ഗാന്‍ നാഷണല്‍ ഡിഫന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഫോഴ്‌സിലെ പരിക്കേറ്റവര്‍ക്കായി രക്ത ദാനം ചെയ്ത് അഫ്ഗാന്‍ സൈന്യത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
Contact the author

Web Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More