LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

താലിബാന്‍ കൊല്ലും; ഉടന്‍ രാജ്യം വിടാന്‍ ആഗ്രഹിക്കുന്നുവെന്ന് അഫ്ഗാന്‍ മാധ്യമ പ്രവര്‍ത്തക ഷബ്നം ഖാന്‍

കാബൂള്‍: താലിബാനില്‍നിന്നും വധഭീഷണി നേരിടുന്നതിനാല്‍ രാജ്യം വിടാന്‍ ആഗ്രഹിക്കുന്നുവെന്ന് അഫ്ഗാന്‍ ടെലിവിഷന്‍ അവതാരക ഷബ്നം ഖാന്‍ ദവ്റാന്‍. 'ആര്‍ടിഎ പഷ്‌ത്തു' ചാനലില്‍ ജോലി ചെയ്യാന്‍ എത്തിയപ്പോള്‍ ഷബ്നം ഖാന്‍ ദവ്റാനെ താലിബാന്‍  തീവ്രവാദികള്‍ തടയുന്നതിന്‍റെ വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഷബ്നം ജീവനു ഭീഷണിയുള്ളതായി പ്രതികരിച്ചത്.

ജോലി ചെയ്യുന്നതില്‍ നിന്ന് സ്ത്രീകളെ വിലക്കില്ലെന്ന താലിബാന്‍ തീവ്രവാദികളുടെ പ്രഖ്യാപനത്തിന് ശേഷമാണ് ഷബ്നം ഖാന്‍ ദവ്റാനും, സഹപ്രവര്‍ത്തകരും ജോലിക്ക് എത്തിയത്. എന്നാല്‍ ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്നും, മേക്ക് അപ്പ് ചെയ്താല്‍ കൊന്ന് കളയുമെന്നുമാണ് തീവ്രവാദികള്‍ ഭീഷണിപ്പെടുത്തിയതെന്നും ഷബ്നം ഖാന്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെ സംരക്ഷിക്കുന്നതിനായി രാജ്യാന്തര സമൂഹം ശബ്‍ദം ഉയര്‍ത്തണമെന്നും ഷബ്നം ആവശ്യപ്പെട്ടു. കാബൂള്‍ സര്‍വ്വകലാശാലയില്‍ നിയമ വിദ്യാര്‍ഥിനി കൂടിയാണ് ഷബ്നം ഖാന്‍ ദവ്റാന്‍. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ഐക്യരാഷ്ട്ര സഭക്ക് പിറകെ താലിബാനോടുള്ള നിലപാട് പ്രഖ്യാപിച്ച് യൂറോപ്യന്‍ യൂണിയന്‍. താലിബാന്‍ ഇപ്പോള്‍ നടത്തിയ പ്രഖ്യാപനങ്ങളും അവകാശവാദങ്ങളും മുഖവിലക്കെടുക്കാന്‍ കഴിയില്ല. അക്കാരണത്താല്‍തന്നെ അവരെ അംഗീകരിക്കില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി. അത്യന്തം ഭയാനകമായ മുഖമാണ് താലിബാന്‍ വെളിവാക്കിയിട്ടുള്ളത്. അവരുമായി ചര്‍ച്ചയ്ക്ക് തയാറല്ലെന്നും യൂറോപ്യന്‍ യൂണിയന്‍ കമ്മീഷണര്‍ ഉര്‍സുല വോണ്‍ദേര്‍ ലയന്‍ പറഞ്ഞു. 

Contact the author

Web Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More