LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബൗളര്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കാനാണ് കോഹ്ലിയുടെ ശ്രമം - ഇര്‍ഫാന്‍ പഠാന്‍

മുംബൈ: ബൗളര്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമമാണ് കോഹ്ലിയുടെ പ്രശ്നമെന്ന് മുൻ താരം ഇർഫാൻ പഠാൻ. ഇതിനാലാണ് ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയില്‍ കോഹ്ലിക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആധിപത്യം സ്ഥാപിക്കുന്നതിന്‍റെ ഭാഗമായാണ് ഓഫ് സ്റ്റംപിനു പുറത്തുപോകുന്ന പന്തുകളിലെല്ലാം ബാറ്റുവയ്ക്കാൻ കോഹ്ലി ശ്രമിക്കുന്നതെന്നും പഠാന്‍ പറഞ്ഞു. 

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരകളില്‍ അഞ്ച് ഇന്നിംഗ്സുകളിൽ 24.80 ശരാശരിയിൽ 124 റൺസ് മാത്രമാണ് കോഹ്ലിക്ക് നേടാന്‍ സാധിച്ചത്. മൂന്നാം ടെസ്റ്റ് മത്സരത്തിന്‍റെ രണ്ടാം ഇന്നിംഗ്സിലാണ്  അദ്ദേഹത്തിന് അർദ്ധ സെഞ്ച്വറി നേടാനായത്. പരിശീലനത്തിന്റെ കുറവോ സാങ്കേതികപ്പിഴവുകളോ കോഹ്ലിയുടെ ബാറ്റിങ്ങിനെ ബാധിക്കുന്നതായി തനിക്ക് തോന്നിയിട്ടില്ല. എന്നാല്‍, കോഹ്ലിയുടെ ആക്രമണോത്സുകമായ മനോഭാവമാണ് ബാറ്റിങ്ങിൽ കോഹ്ലിയെ ചതിക്കുന്നതെന്നും പഠാന്‍ വ്യക്തമാക്കി. കോഹ്ലിയുടെ ഫോമിനേക്കുറിച്ച് വ്യാപക ചർച്ച ഉയരുന്നതിനിടെയാണ് അദ്ദേഹത്തിന്‍റെ ബാറ്റിങ്ങിനെക്കുറിച്ചുള്ള പഠാന്‍റെ തുറന്ന് പറച്ചില്‍.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, കോഹ്ലിയുടെ വിക്കറ്റ് എടുക്കാന്‍ ഇംഗ്ലണ്ട് ബൗളര്‍മാര്‍ കാണിക്കുന്ന ക്ഷമ പോലും പിടിച്ച് നില്‍ക്കുവാന്‍ താരം കാണിക്കുന്നില്ലെന്ന് മുൻ ഇന്ത്യൻ താരവും സീനിയർ ടീമിന്റെ ബാറ്റിങ് പരിശീലകനുമായിരുന്ന സഞ്ജയ് ബംഗാര്‍ അഭിപ്രായപ്പെട്ടു.

Contact the author

Web Desk

Recent Posts

Sports Desk 3 years ago
Cricket

ഏകദിന ക്രിക്കറ്റില്‍ ഓവറുകള്‍ വെട്ടിച്ചുരുക്കണം - ശാസ്ത്രി

More
More
Web Desk 3 years ago
Cricket

പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് തുല്യവേതനം പ്രഖ്യാപിച്ച് ന്യൂസിലാന്റ്

More
More
Sports Desk 3 years ago
Cricket

ഇന്ത്യന്‍ ക്രിക്കറ്റ് താരം മിതാലി രാജ് വിരമിച്ചു

More
More
Sports Desk 3 years ago
Cricket

ശ്രീശാന്തിന്റെ കരണത്തടിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ഹര്‍ഭജന്‍ സിംഗ്

More
More
Sports Desk 3 years ago
Cricket

വിരാട് കോഹ്ലി ഒരു ഇടവേള എടുക്കണം - രവി ശാസ്ത്രി

More
More
Web Desk 3 years ago
Cricket

മലിംഗ ഐ പി എല്ലിലേക്ക് തിരികെയെത്തുന്നു

More
More