LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരക്കിടെ രവി ശാസ്തിക്ക് കൊവിഡ്; ടീമംഗങ്ങള്‍ക്ക് ടെസ്റ്റ്‌

ലണ്ടന്‍: ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ്‌ പരമ്പരക്കിടെ പരിശീലകന്‍ രവി ശാസ്തിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ച വൈകീട്ട് നടത്തിയ റുട്ടീന്‍ ടെസ്റ്റിലാണ് രവി ശാസ്തിക്ക് രോഗബാധ സ്ഥിരീകരിച്ചത്. വാര്‍ത്ത ബി സി സി ഐ സ്ഥിരീകരിച്ചു. രവി ശാസ്തിക്കൊപ്പം പരിശീലക സംഘത്തിലെ മൂന്നുപേര്‍ നിരീക്ഷണത്തിലായി. ഫീല്‍ഡിംങ്ങ് പരിശീലകന്‍ ആര്‍ ശ്രീധര്‍, ബൌളിംഗ് പരിശീലകന്‍ ഭരത് അരുണ്‍, ഫിസിയോ തെറാപ്പിസ്റ്റ് നിതിന്‍ പട്ടേല്‍ എന്നിവരാണ് ക്വാറന്‍റൈനില്‍ പോയത്. ഇവരെ ആര്‍ ടി പി സി ആര്‍ പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. ഇതിന്റെ ഫലം വരുന്നതുവരെ  പരിശീലക സംഘത്തിലെ മൂന്നുപേരും ഐസോലേഷനില്‍ തുടരുമെന്ന് ബി സി സി ഐ സെക്രട്ടറി ജയ്‌ ഷാ അറിയിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ടീമംഗങ്ങളെ കൊവിഡ്‌ ടെസ്റ്റിന് വിധേയരാക്കിയതിന് ശേഷമാണ് മത്സരത്തിനായി ഒവലിലേക്ക് പോകാന്‍ അനുവദിച്ചത്. പരമ്പരയിലെ നാലാം ടെസ്റ്റ് നടക്കുന്നതിനിടെയാണ് ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ സംഘത്തെയാകെ പ്രതിസന്ധിയിലാക്കുന്ന വാര്‍ത്ത ബി സി സി ഐ പുറത്തുവിട്ടത്. ഇപ്പോള്‍ ആര്‍ ടി പി സി ആര്‍ പരിശോധനയ്ക്ക് വിധേയരാക്കിയവരുടെ ഫലമായിരിക്കും ഇനി പരമ്പരയുടെ ഗതി നിര്‍ണ്ണയിക്കുക. 


Contact the author

Web Desk

Recent Posts

Sports Desk 3 years ago
Cricket

ഏകദിന ക്രിക്കറ്റില്‍ ഓവറുകള്‍ വെട്ടിച്ചുരുക്കണം - ശാസ്ത്രി

More
More
Web Desk 3 years ago
Cricket

പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് തുല്യവേതനം പ്രഖ്യാപിച്ച് ന്യൂസിലാന്റ്

More
More
Sports Desk 3 years ago
Cricket

ഇന്ത്യന്‍ ക്രിക്കറ്റ് താരം മിതാലി രാജ് വിരമിച്ചു

More
More
Sports Desk 3 years ago
Cricket

ശ്രീശാന്തിന്റെ കരണത്തടിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ഹര്‍ഭജന്‍ സിംഗ്

More
More
Sports Desk 3 years ago
Cricket

വിരാട് കോഹ്ലി ഒരു ഇടവേള എടുക്കണം - രവി ശാസ്ത്രി

More
More
Web Desk 3 years ago
Cricket

മലിംഗ ഐ പി എല്ലിലേക്ക് തിരികെയെത്തുന്നു

More
More