വാട്സപ്പില്‍ നമ്മുടെ ഫോട്ടോകള്‍ സ്റ്റിക്കറാക്കാന്‍ കഴിയുന്ന പുതിയ സെറ്റപ്പ് വരുന്നു. ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുമ്പോള്‍ ക്യാപ്ഷന്‍ ബാറിനു സമീപം കാണുന്ന സ്റ്റിക്കര്‍ ഐക്കണില്‍ അമര്‍ത്തിയാല്‍ ചിത്രം സ്റ്റിക്കറായിട്ട് നമ്മള് അയക്കുന്ന ആളിലേക്കെത്തും.
ഇതോടെ സ്റ്റിക്കറുകൾ നിർമിക്കാൻ മറ്റൊരു ആപ് ഉപയോഗിക്കുന്നത് ഒഴിവാക്കാം. വാട്സാപ്പിന്റെ പുതിയ ഡെസ്ക്ടോപ് ബീറ്റ പ്രോഗ്രാമിലാണ് നിലവിൽ ഫീച്ചർ ലഭ്യമാക്കിയിട്ടുള്ളത്. വിൻഡോസ്, മാക് ഒഎസുകളിൽ ബീറ്റ വേർഷൻ ലഭ്യമാണ്. ഈ സവിശേഷത വളരെ ഉപകാരപ്രദമാണ്. മറ്റൊരു ആപ്ലിക്കേഷന്റെ സഹായമില്ലാതെ തന്നെ ചിത്രങ്ങള്‍ എളുപ്പത്തില്‍ ഇനി സ്റ്റിക്കറാക്കി മാറ്റാന്‍ സാധിക്കും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
നേരത്തെ, ചാറ്റുകള്‍ അപ്രത്യക്ഷമാകുന്ന പുതിയ ഫീച്ചര്‍ വാട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു. കൂടാതെ, ചാറ്റുകളുടെ ബാക്കപ്പ് സ്റ്റോറേജിലും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം കൊണ്ടുവന്നിട്ടുണ്ട്. വാട്സാപ്പ് സന്ദേശങ്ങള്‍ പുറത്ത് നിന്ന് ഒരാള്‍ക്കോ വാട്സാപ്പിനോ കാണാന്‍ കഴിയില്ലായിരുന്നുവെങ്കിലും സ്റ്റോറേജില്‍ നിന്ന് ഇത് വീണ്ടെടുക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഇനി ഇത് പറ്റില്ല.