LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഒരു പെണ്‍കുട്ടി എന്ത് വേഷമാണ് ധരിക്കേണ്ടതെന്ന് അവളാണ് തീരുമാനിക്കേണ്ടത്; സയനോരയ്ക്ക് ഐക്യദാര്‍ഢ്യവുമായി ഹരീഷ് പേരടി

ബോഡി ഷെയ്മിംഗും സൈബര്‍ ആക്രമണവും നേരിട്ടുകൊണ്ടിരിക്കുന്ന ഗായിക സയനോരയ്ക്ക് ഐക്യദാര്‍ഢ്യവുമായി നടന്‍ ഹരീഷ് പേരടി. സയനോരയുടെ തന്നെ ബേങ്കി ബേങ്കി ബൂം ബൂം എന്ന ഗാനം ആലപിച്ച് അതിനു ചുവടുകള്‍ വച്ചുകൊണ്ടാണ് ഹരീഷ് പേരടി സയനോരയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

'ഇത് ഗായിക സയനോരയ്ക്കുളള ഐക്യദാര്‍ഢ്യമാണ്. ഒരു പെണ്‍കുട്ടി എന്ത് വേഷമിടണമെന്ന് അവളാണ് തീരുമാനിക്കേണ്ടത്. അതുകൊണ്ടുതന്നെ അതിനെതിരെ വായിട്ടലച്ച എല്ലാ സദാചാരവാദികള്‍ക്കും എതിരെയാണ് ഈ നൃത്തം. സയനോരയ്ക്ക് ഐക്യദാര്‍ഢ്യം' എന്നാണ് ഹരീഷ് പേരടി വീഡിയോയില്‍ പറഞ്ഞത്.

കഴിഞ്ഞ ദിവസം ഭാവന,രമ്യാ നമ്പീശന്‍, മൃദുലാ മുരളി തുടങ്ങിയ സുഹൃത്തുക്കളുമൊത്ത് ഡാന്‍സ് ചെയ്യുന്ന വീഡിയോ സയനോര സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് സയനോരയുടെ വസ്ത്രത്തെയും രൂപത്തെയും കളിയാക്കിയും വിമര്‍ശിച്ചും നിരവധിപേരാണ് രംഗത്തെത്തിയത്. ഗായികയ്‌ക്കെതിരെ വലിയ സൈബര്‍ ആക്രമണമാണ് നടന്നത്. തുടർന്ന് വിമര്‍ശകര്‍ക്കു മറുപടിയുമായി ഗായിക തന്നെ രംഗത്തെത്തിയിരുന്നു. my life, my body, my way എന്നീ ഹാഷ്ടാഗുകള്‍ക്കൊപ്പം ഷോര്‍ട്ട്‌സ് ധരിച്ചുളള ചിത്രമാണ് സയനോര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Entertainment Desk

Recent Posts

Web Desk 3 years ago
Viral Post

പതിനേഴ് വര്‍ഷങ്ങള്‍ക്കുശേഷം അമ്മ നൃത്തം ചെയ്തു; നടി മഞ്ജു വാര്യര്‍ക്ക് നന്ദി പറഞ്ഞ് കത്ത്‌

More
More
Viral Post

ഇനി തായ് എയർവേയ്‌സിൽ യാത്ര ചെയ്യില്ലെന്ന് നടി നസ്രിയ

More
More
Web Desk 3 years ago
Viral Post

കടല്‍ പല്ലിയുടെ ഫോസില്‍ കണ്ടെത്തി

More
More
Web Desk 3 years ago
Viral Post

സ്വാതന്ത്ര്യദിനത്തില്‍ താജ്മഹലിൽ ത്രിവർണം തെളിയില്ല -കാരണമിതാണ്

More
More
Web Desk 3 years ago
Viral Post

ആരാണ് അമൂല്‍ ഗേള്‍!!

More
More
Web Desk 3 years ago
Viral Post

ചാന്‍സ് ചോദിച്ച് മടുത്തു, അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ഹോര്‍ഡിംഗ് സ്ഥാപിച്ച് യുവാവ്

More
More