LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആണുങ്ങളുടെ തേപ്പുകഥകളോടും പട്ടം ചാര്‍ത്തലുകളോടും പോവാന്‍ പറ- റിമാ കല്ലിങ്കല്‍

പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിയെ സഹപാഠി കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ പ്രതികരണവുമായി നടി റിമാ കല്ലിങ്കല്‍. പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളോട് കടപ്പെട്ടവരല്ലെന്ന് അവരെ പറഞ്ഞുമനസിലാക്കണമെന്ന് റിമ കല്ലിങ്കല്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു നടിയുടെ പ്രതികരണം.

'പെണ്‍കുട്ടികള്‍ അവരോട് കടപ്പെട്ടവരല്ലെന്ന് ആണ്‍കുട്ടികളെ പഠിപ്പിക്കുക. പെണ്‍കുട്ടികള്‍ക്കും മറ്റെല്ലാ മനുഷ്യരേയും പോലെ വ്യതിചലിക്കാന്‍ സാധ്യതയുളള മനസുണ്ട്. അവള്‍ നിങ്ങളെ മുന്‍പ് സ്‌നേഹിച്ചിരുന്നിരിക്കാം. ഇപ്പോള്‍ പഴയതുപോലെ സ്‌നേഹിക്കുന്നുമില്ലായിരിക്കാം. നിങ്ങളുമായി സ്‌നേഹത്തിലായിക്കുമ്പോള്‍ തന്നെ അവള്‍ക്ക് ആ സ്‌നേഹമാവില്ല പരമപ്രധാനം. ഒരു വ്യക്തിയെന്ന നിലയില്‍ അവള്‍ക്ക് സ്വന്തം തീരുമാനങ്ങള്‍ക്കും ഭാവനയ്ക്കും തോന്നലുകള്‍ക്കുമനുസരിച്ച് ജീവിക്കാനുളള എല്ലാ വിധ അവകാശങ്ങളുമുണ്ട്, നിങ്ങള്‍ ആണുങ്ങളെപ്പോലെ. നിങ്ങളുടെ തേപ്പുകഥകളോടും പട്ടം ചാര്‍ത്തലുകളോടും പോവാന്‍ പറ' എന്നാണ് റിമാ കല്ലിങ്കല്‍ കുറിച്ചിരിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വെളളിയാഴ്ച്ച രാവിലെയായിരുന്നു പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിയെ സഹപാഠി കഴുത്തറുത്ത് കൊന്നത്. തലയോലപ്പറമ്പ് സ്വദേശി നിതിന മോളാണ് കൊല്ലപ്പെട്ടത്. സഹപാഠിയായ അഭിഷേക് ബൈജുവാണ് പെണ്‍കുട്ടിയെ ആക്രമിച്ച് കൊലപ്പെടുത്തിയത്. പ്രണയനൈരാശ്യമാണ് കൊലപാതകത്തിനുകാരണം. നിതിനയെ ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവിലാണ് കൊലപ്പെടുത്തിയതെന്നാണ് വിലയിരുത്തല്‍. പേപ്പര്‍ കട്ടറിലെ പഴയ ബ്ലേഡ് മാറ്റി പുതിയതിട്ടാണ് അഭിഷേക് എത്തിയത്. നിതിനയുടെ അമ്മയ്ക്കും പ്രതി ഭീഷണി സന്ദേശമയച്ചിരുന്നു. നിതിനയുടെ കഴുത്തിലേറ്റ മുറിവ് ആഴത്തിലും വീതിയിലുമുളളതാണെന്നാണ് പ്രാഥമിക നിഗമനം. രക്തധമനികള്‍ മുറിഞ്ഞ് രക്തം വാര്‍ന്നതാണ് മരണകാരണം.  

Contact the author

Web Desk

Recent Posts

Web Desk 2 years ago
Viral Post

പതിനേഴ് വര്‍ഷങ്ങള്‍ക്കുശേഷം അമ്മ നൃത്തം ചെയ്തു; നടി മഞ്ജു വാര്യര്‍ക്ക് നന്ദി പറഞ്ഞ് കത്ത്‌

More
More
Viral Post

ഇനി തായ് എയർവേയ്‌സിൽ യാത്ര ചെയ്യില്ലെന്ന് നടി നസ്രിയ

More
More
Web Desk 3 years ago
Viral Post

കടല്‍ പല്ലിയുടെ ഫോസില്‍ കണ്ടെത്തി

More
More
Web Desk 3 years ago
Viral Post

സ്വാതന്ത്ര്യദിനത്തില്‍ താജ്മഹലിൽ ത്രിവർണം തെളിയില്ല -കാരണമിതാണ്

More
More
Web Desk 3 years ago
Viral Post

ആരാണ് അമൂല്‍ ഗേള്‍!!

More
More
Web Desk 3 years ago
Viral Post

ചാന്‍സ് ചോദിച്ച് മടുത്തു, അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ഹോര്‍ഡിംഗ് സ്ഥാപിച്ച് യുവാവ്

More
More