LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സിനിമ കണ്ടുകഴിയുമ്പോള്‍ നിങ്ങള്‍ സിജുവിന്റെ ഫാനായി മാറും- വിനയന്‍

വന്‍ താരനിരയെ അണിനിരത്തി വിനയന്‍ സംവിധാനം ചെയ്യുന്ന പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഷൂട്ടിംഗ് അടുത്തിടെയാണ് പൂര്‍ത്തിയായത്. സിനിമയുടെ വിശേഷങ്ങളും ക്യാരക്ടര്‍ പോസ്റ്ററുകളുമെല്ലാം  വിനയന്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇതിനിടെ യുവ നടന്‍ സിജു വില്‍സണനെ അധിക്ഷേപിച്ചുളള കമന്റിന് വിനയന്‍ നല്‍കിയ മറുപടി ശ്രദ്ധേയമാവുകയാണ്. എല്ലാം കൊളളാം പക്ഷേ സിനിമയിലെ നായകന്‍ താങ്കള്‍ എത്ര കടിപ്പിച്ചാലും ആ മുഖത്ത് ഒന്നും വരാന്‍ പോകുന്നില്ല എന്നായിരുന്നു സിജുവിനെ പരിഹസിച്ചുകൊണ്ടുളള കമന്റ്. 'ഈ സിനിമ കണ്ടുകഴിയുമ്പോള്‍ മാറ്റിപ്പറയും. താങ്കള്‍ സിജുവിന്റെ ഫാനായി മാറും. ഉറപ്പ്' എന്നായിരുന്നു വിനയന്റെ മറുപടി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥപറയുന്ന ചിത്രമാണ് പത്തൊന്‍പതാം നൂറ്റാണ്ട്. ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായ വേലായുധപ്പണിക്കരുടെ വേഷം ചെയ്യുന്നത് സിജു വില്‍സനാണ്. അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, പൂനം ബജ്‌വ, ദീപ്തി സതി, സുദേവ് നായര്‍, സെന്തില്‍ കൃഷ്ണ, മണികണ്ഠന്‍ ആര്‍ ആചാരി, സുരേഷ് കൃഷ്ണ, ശ്രീജിത്ത് രവി, കയാദു, രാഘവന്‍, അലന്‍സിയര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷാജി കുമാറാണ് ക്യാമറ. സംഗീതം എം ജയചന്ദ്രന്‍. 

ആരാണ് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍

കേരള നവോത്ഥാന ചരിത്രത്തിലെ ആദ്യത്തെ സാമൂഹ്യ പരിഷ്‌കര്‍ത്താവാണ് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ ആദ്യത്തെ രക്തസാക്ഷിയായാണ് വേലായുധപ്പണിക്കരെ വിശേഷിപ്പിക്കുന്നത്. ശ്രീനാരായണഗുരു 1888ല്‍ അരുവിപ്പുറത്ത് ശിവ പ്രതിഷ്ഠ നടത്തുന്നതിനും മുപ്പത്തിയാറ് വര്‍ഷങ്ങള്‍ക്കുമുന്‍പ് വേലായുധപ്പണിക്കര്‍ അവര്‍ണ്ണര്‍ക്കായി ക്ഷേത്രം പണിത് ശിവപ്രതിഷ്ഠ നടത്തിയിരുന്നു. കേരളത്തിലെ ആദ്യ കര്‍ഷക പ്രതിഷേധത്തിനും മിശ്രവിവാഹത്തിനും നേതൃത്വം കൊടുത്തത് വേലായുധപ്പണിക്കരാണ് എന്നാണ് കരുതപ്പെടുന്നത്.

Contact the author

Web Desk

Recent Posts

Web Desk 2 years ago
Viral Post

പതിനേഴ് വര്‍ഷങ്ങള്‍ക്കുശേഷം അമ്മ നൃത്തം ചെയ്തു; നടി മഞ്ജു വാര്യര്‍ക്ക് നന്ദി പറഞ്ഞ് കത്ത്‌

More
More
Viral Post

ഇനി തായ് എയർവേയ്‌സിൽ യാത്ര ചെയ്യില്ലെന്ന് നടി നസ്രിയ

More
More
Web Desk 2 years ago
Viral Post

കടല്‍ പല്ലിയുടെ ഫോസില്‍ കണ്ടെത്തി

More
More
Web Desk 2 years ago
Viral Post

സ്വാതന്ത്ര്യദിനത്തില്‍ താജ്മഹലിൽ ത്രിവർണം തെളിയില്ല -കാരണമിതാണ്

More
More
Web Desk 2 years ago
Viral Post

ആരാണ് അമൂല്‍ ഗേള്‍!!

More
More
Web Desk 2 years ago
Viral Post

ചാന്‍സ് ചോദിച്ച് മടുത്തു, അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ഹോര്‍ഡിംഗ് സ്ഥാപിച്ച് യുവാവ്

More
More