LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

യു എ ഇയില്‍ ശനിയും ഞായറയും ഇനി മുതല്‍ അവധി ദിവസം

അബുദാബി: യു എ ഇയില്‍ ശനിയും ഞായറാഴ്ചയും അവധി ദിവസമായിരിക്കുമെന്ന് അബുദാബി ഭരണക്കൂടം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞായിരിക്കും ലീവ് ആരംഭിക്കുക. ആഴ്ചയില്‍ നാലര ദിവസം മാത്രം പ്രവര്‍ത്തി ദിനമാക്കിയുള്ള ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. അബുദാബിയും ദുബായിയും ഉൾപ്പെടുന്ന യുഎഇയുടെ മുൻനിര ബിസിനസ്സ് ഹബ്ബെന്ന പദവി നിലനിർത്താനുള്ള ശ്രമങ്ങളുടെ  ഭാഗമായാണ് ഈ മാറ്റം. അതോടൊപ്പം, വിദേശ നിക്ഷേപം ആകർഷിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയിലേക്ക് വ്യത്യസ്ഥ നിക്ഷേപങ്ങള്‍ ഉണ്ടാകുവാനും പുതിയ ഉത്തരവിലൂടെ സാധിക്കുമെന്നാണ് അബുദാബി ഭരണകൂടം കരുതുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഫെഡറല്‍ ഗവണ്‍മെന്റിന്‍റെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളും 2022 ജനുവരി മുതല്‍ പുതിയ രീതിയിലായിരിക്കും പ്രവര്‍ത്തിക്കുക. വെള്ളിയാഴ്ചകളില്‍ ഇനിമുതല്‍ 4:30 മണിക്കൂറായിരിക്കും പ്രവര്‍ത്തിസമയം. ലോകരാജ്യങ്ങളുടെ ശരാശരി പ്രവര്‍ത്തിദിവസം അഞ്ച് ആണ്. ഈ സാഹചര്യത്തില്‍ ലോകശരാശരിയേക്കാള്‍ കുറഞ്ഞ ദേശീയ പ്രവര്‍ത്തിദിവസം നടപ്പില്‍ വരുത്തുന്ന ആദ്യ രാജ്യമെന്ന നേട്ടം യു എ ഇ കരസ്ഥമാക്കിയിരിക്കുകയാണ്. എന്നാല്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ നാലര ദിവസം പ്രവര്‍ത്തി ദിവസം എന്ന രീതിയിലേക്ക് മാറേണ്ടതുണ്ടോയെന്ന് ഉത്തരവില്‍ വ്യക്തമല്ല.

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More