LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വാരിയന്‍ കുന്നന്‍ സിനിമ: പിന്മാറ്റം പണം കണ്ടെത്താനാവാത്തതുകൊണ്ട്- ആഷിക് അബു

കൊച്ചി: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമയാക്കുന്നതില്‍ നിന്ന് പിന്‍മാറിയതിന്‍റെ കാരണം വിശദീകരിച്ച് സംവിധായന്‍ ആഷിക് അബു. വലിയ സാമ്പത്തിക ചിലവാണ്‌ പദ്ധതി മുന്നോട്ടുപോകാതിരിക്കാന്‍ പ്രധാന കാരണമായി സംവിധായകന്‍ പറയുന്നത്."വാരിയന്‍ കുന്നന്‍ വലിയ സാമ്പത്തിക ബാധ്യത വരുന്ന സിനിമയാണ് അത്രയും തുക പ്രൊഡക്ഷന്‍ കമ്പനിയുടെ കയ്യില്‍ ഉണ്ടായിരുന്നില്ല. ചരിത്രസിനിമകളോട് നീതി പുലര്‍ത്തണമെങ്കില്‍ വലിയൊരു തുക  കണ്ടെത്തേണ്ടി വരും. അതിന് സാധിക്കാതെ വന്നതിനാലാണ് പ്രോജക്ടില്‍ നിന്നും മാറിയത്. ആ പിന്മാറ്റം പ്രൊഫഷണല്‍ രീതിയില്‍ മാത്രം കണ്ടാല്‍ മതി. വിവാദങ്ങളിലേക്ക് വെറുതെ പോകേണ്ടതില്ല."- ആഷിക് അബു പറഞ്ഞു

''ആ സിനിമ മറ്റൊരാള്‍ക്ക് കൈമാറാന്‍ അവര്‍ ഒരുക്കമല്ല. ഞങ്ങളെ പോലുള്ളവര്‍ വളരെ ആത്മാര്‍ത്ഥമായി എക്സിക്യൂട്ട് ചെയ്യണമെങ്കില്‍ വലിയ സംവിധാനങ്ങള്‍ വേണ്ടിവരും. അവര്‍ക്ക് ഭാവിയില്‍ വലിയ സംവിധാനങ്ങളുണ്ടാക്കാന്‍ സാധിക്കുമായിരിക്കും, പക്ഷേ ഇപ്പോള്‍ തല്‍ക്കാലം അതിന് സാധിക്കില്ലെന്ന തിരിച്ചറിവിലാണ് പിന്മാറിയത്. തികച്ചും പ്രൊഫഷണലായ ഒരു തീരുമാനമായിരുന്നു അത്. വിവാദങ്ങളില്‍ പറയുന്നത് പോലെ യാതൊരു വിധ സമ്മര്‍ദവും തന്‍റെ മേല്‍ ഉണ്ടായിരുന്നില്ല. ഒരു രീതിയിലുള്ള സമര്‍ദ്ദത്തിനും വഴങ്ങുന്നയൊരാള്‍ അല്ല താന്‍, - ആഷിക് അബു കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വാരിയംകുന്നന്‍ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കാനിരുന്ന പൃഥ്വിരാജിനും സംവിധായകന്‍ ആഷിഖ് അബുവിനും വലിയ സൈബര്‍ ആക്രമണമാണ് നേരിടേണ്ടി വന്നത്. ഇരുവരും ചിത്രത്തില്‍ നിന്നും പിന്മാറിയതോടെ വാരിയംകുന്നന്‍ രണ്ട് ഭാഗങ്ങളിലായി പുറത്തിറക്കുമെന്നാണ് നിര്‍മാതാക്കളായ കോമ്പസ് മൂവീസ് അറിയിച്ചിരിക്കുന്നത്. 

Contact the author

Web Desk

Recent Posts

Movies

ആലിയയെ വിമര്‍ശിക്കുന്നവര്‍ക്ക് അസൂയ; ഭാര്യയെ പിന്തുണച്ച് രണ്‍ബീര്‍ കപൂര്‍

More
More
Movies

കശ്മീരില്‍ വെച്ച് കല്ലേറില്‍ പരിക്കേറ്റെന്ന വാര്‍ത്ത വ്യാജം - നടന്‍ ഇമ്രാന്‍ ഹാഷ്മി

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 1 year ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More
Web Desk 1 year ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
Movies

മോഹന്‍ലാല്‍ ചിത്രം 'മോൺസ്റ്ററി'ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

More
More