ഡിസംബര്‍ ഒമ്പതിനാണ് ബോളിവുഡ് താരങ്ങളായ കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും വിവാഹം കഴിഞ്ഞത്. ബോളിവുഡും സോഷ്യല്‍ മീഡിയയും ഇവരുടെ വിവാഹ ചിത്രങ്ങളും ഹല്‍ദിയുടെ ചിത്രങ്ങളുമെല്ലാം വളരെയധികം ആഘോഷമാക്കിയിരുന്നു. ഇപ്പോള്‍ വിവാഹദിനത്തില്‍ തന്റെ സഹോദരിമാര്‍ക്കൊപ്പമുളള ചിത്രം പങ്കുവെച്ചിരിക്കുകയാണ് കത്രീന കൈഫ്.
'വളര്‍ന്നുവരുമ്പോള്‍ ഞങ്ങള്‍ സഹോദരിമാര്‍ എപ്പോഴും പരസ്പരം കൈത്താങ്ങായിരുന്നു. അവരാണ് എന്റെ ശക്തി. ഞങ്ങള്‍ എന്നും ഒന്നിച്ചായിരുന്നു. അത് അങ്ങനെ തുടരട്ടേ' എന്നാണ് സഹോദരിമാര്‍ക്കൊപ്പമുളള ചിത്രത്തിനൊപ്പം കത്രീന കുറിച്ചത്. സവായ് മധോപൂരിലെ സിക്സ് സെന്‍സ് ഫോര്‍ട്ടില്‍ വെച്ചായിരുന്നു കത്രീനയും വിക്കി കൗശലും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
മൂന്ന് ദിവസം നീണ്ടുനിന്ന വിവാഹച്ചടങ്ങില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമുണ്ടായിരുന്നു. വിവാഹച്ചടങ്ങുകളുടെ സംപ്രേക്ഷണാവകാശം ആമസോണ്‍ പ്രൈം വീഡിയോ സ്വന്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എണ്‍പത് കോടി രൂപയ്ക്കാണ് ഒടിടി റൈറ്റ്സ് വിറ്റുപോയത്. 2022 തുടക്കത്തില്‍ വിവാഹ വീഡിയോ പുറത്തിറക്കാനാണ് തീരുമാനം.