LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മകളുടെ പിറന്നാള്‍ ദിനത്തില്‍ കുറിപ്പുമായി ഗായിക കെ എസ് ചിത്ര

മകളുടെ പിറന്നാള്‍ ദിനത്തില്‍ ഹൃദയം തൊടുന്ന കുറിപ്പുമായി ഗായിക കെ എസ് ചിത്ര. മകളുടെ അസാന്നിദ്ധ്യം നല്‍കുന്ന വേദനയുടെ ആഴം അളക്കാവുന്നതിലും ഏറെയാണെന്ന് കെ എസ് ചിത്ര കുറിച്ചു. എട്ടുവര്‍ഷത്തെ കാത്തിരിപ്പിനുശേഷം 2002-ലാണ് കെ എസ് ചിത്ര-വിജയശങ്കര്‍ ദമ്പതികള്‍ക്ക് കുഞ്ഞുണ്ടായത്. നന്ദന എന്ന് പേരിട്ട മകള്‍ക്ക് പക്ഷേ ഒന്‍പതുവയസ് തികയുംമുന്‍പേ തന്നെ ജീവന്‍ നഷ്ടമായി. 2011-ല്‍ ദുബായ് എമിറേറ്റ്‌സ് ഹില്‍സിലുളള വസതിയിലെ നീന്തല്‍ കുളത്തില്‍ വീണാമ് നന്ദന മരിച്ചത്.

'നിന്നോളം വലിയ അനുഗ്രഹമൊന്നും ഞങ്ങളുടെ ജീവിതത്തിലുണ്ടായിട്ടില്ല. നിന്റെ ഓര്‍മ്മകളേക്കാള്‍ വലിയ നിധിയില്ല. നിന്നോടുളള ഇഷ്ടം വിവരിക്കാന്‍ വാക്കുകളില്ലല്ലോ... നിന്റെ അസാന്നിദ്ധ്യം നല്‍കുന്ന വേദനയുടെ ആഴം അളക്കാവുന്നതിലും അപ്പുറമാണ്. പിറന്നാളുമ്മകള്‍ നന്ദന...' എന്നാണ് കെ എസ് ചിത്ര കുറിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മകളുടെ മരണം തീര്‍ത്ത ആഘാതത്തില്‍ നിന്ന് പുറത്തുവരാനായിട്ടില്ലെന്ന് കെ എസ് ചിത്ര പല തവണ പറഞ്ഞിട്ടുണ്ട്. മകള്‍ മരിച്ചതിനുശേഷം പലകുറി ദൈവത്തോട് ആവര്‍ത്തിച്ച് ചോദിച്ചത് എന്തിന് എന്നോടിതു ചെയ്തു എന്നാണ്. അവള്‍ പോയതിനുശേഷം ഞാന്‍ കുറേ നാള്‍ അമ്പലത്തിലൊന്നും പോയിരുന്നില്ല. പ്രാര്‍ത്ഥിക്കാന്‍ എനിക്ക് ഒന്നുമില്ലായിരുന്നു. എനിക്ക് ഏറ്റവും കൂടുതല്‍ സന്തോഷം തന്നിരുന്ന സംഗീതത്തോടുപോലും ഞാന്‍ മുഖം തിരിച്ചു.

എന്നാല്‍ എനിക്കുവേണ്ടി ജോലി വേണ്ടെന്നുവെച്ച ഭര്‍ത്താവിനെയും ഇത്രയും നാള്‍ കൂടെ നിന്ന സ്റ്റാഫുകളെയും ഓര്‍ത്തപ്പോള്‍ ഞാന്‍ സങ്കടം ഉളളിലൊതുക്കിയാല്‍ അവരുടെ ജീവിതത്തില്‍ പ്രകാശമുണ്ടാവുമെന്ന ചിന്തയാണ് എന്നെ ജീവിതത്തിലേച്ച് തിരികെ കൊണ്ടുവന്നതെന്ന് ചിത്ര നേരത്തെ പറഞ്ഞിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 3 years ago
Viral Post

പതിനേഴ് വര്‍ഷങ്ങള്‍ക്കുശേഷം അമ്മ നൃത്തം ചെയ്തു; നടി മഞ്ജു വാര്യര്‍ക്ക് നന്ദി പറഞ്ഞ് കത്ത്‌

More
More
Viral Post

ഇനി തായ് എയർവേയ്‌സിൽ യാത്ര ചെയ്യില്ലെന്ന് നടി നസ്രിയ

More
More
Web Desk 3 years ago
Viral Post

കടല്‍ പല്ലിയുടെ ഫോസില്‍ കണ്ടെത്തി

More
More
Web Desk 3 years ago
Viral Post

സ്വാതന്ത്ര്യദിനത്തില്‍ താജ്മഹലിൽ ത്രിവർണം തെളിയില്ല -കാരണമിതാണ്

More
More
Web Desk 3 years ago
Viral Post

ആരാണ് അമൂല്‍ ഗേള്‍!!

More
More
Web Desk 3 years ago
Viral Post

ചാന്‍സ് ചോദിച്ച് മടുത്തു, അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ഹോര്‍ഡിംഗ് സ്ഥാപിച്ച് യുവാവ്

More
More