LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വിവാഹമോചന കേസ്: യുഎഇ പ്രധാനമന്ത്രി 5500 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നു കോടതി

ദുബായ്: വിവാഹമോചന കേസില്‍ യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ അല്‍-മക്തൂം മുന്‍ ഭാര്യ പ്രിന്‍സസ് ഹയക്ക് 5500 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. ലണ്ടനിലെ കുടുംബ കോടതിയുടേതാണ് ഉത്തരവ്. ലണ്ടന്‍ കോടതിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ തുക വിധിച്ച വിവാഹമോചന ഉടമ്പടിയാണിത്. അല്‍-മക്തൂന്‍റെ ആറാമത്തെ ഭാര്യയായ ബ്രിട്ടീഷുകാരി പ്രിന്‍സസ് ഹയ വിവാഹ മോചനശേഷം മക്കളെ തന്‍റെകൂടെ വിടണമെന്നും ജീവനാംശം നല്‍കണമെന്നും ആവശ്യപ്പെട്ട് ലണ്ടന്‍ കോടതിയെ സമീപിക്കുകയായിരുന്നു.

കോടതി വിധി പ്രകാരം, അല്‍ മക്തൂം ഹയാ ബിന്‍ത്  രാജകുമാരിയ്ക്ക് 2521 കോടി രൂപ ജീവനാംശമായി നല്‍കണം. അതോടൊപ്പം മക്കളായ ജാലില, സൈദ് എന്നിവര്‍ക്ക് 2907 കോടി രൂപയും നല്‍കണം. കുട്ടികളുടെ വിദ്യാഭ്യാസത്തിനും, ഭാവി ജീവിതം സുരക്ഷിതമാക്കുന്നതിനുമാണ് 2907 കോടി രൂപ നല്കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്. കൂടാതെ, ഹയ രാജകുമാരിക്കും പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്കും അവരുടെ സുരക്ഷാ ചെലവുകള്‍ക്കായി പ്രതിവര്‍ഷം 110 കോടി രൂപ നല്‍കാനും കോടതിയുടെ ഉത്തരവില്‍ പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നവംബറില്‍ പുറപ്പെടുവിച്ച വിധി ഇന്നലെയാണ് പരസ്യപ്പെടുത്തിയത്. ഹയയ്ക്കും മക്കള്‍ക്കും കനത്ത സുരക്ഷ നല്‍കണമെന്നും അവര്‍ക്ക് നേരെ വധഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും ജഡ്ജി ഫിലിപ് മൂര്‍ ചൂണ്ടിക്കാട്ടി. യു.എ.ഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡണ്ടും കൂടിയാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍-മക്തൂം. ഹയ രാജകുമാരിയുടെയും അവരുടെ അഭിഭാഷകരുടേയും ഫോണ്‍ ചോര്‍ത്താന്‍ അല്‍-മക്തൂം ഉത്തരവിട്ടിരുന്നതായി വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. പെഗാസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയത്.  

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More