LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അപകടത്തില്‍പ്പെട്ട യുവാവിനെ രക്ഷപ്പെടുത്തി നടന്‍ സോനു സൂദ്

മോഗ: വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവിനെ രക്ഷപ്പെടുത്തി ബോളിവുഡ് നടന്‍ സോനു സൂദ്. പഞ്ചാബിലെ മോഗ ദേശീയ പാതയിലാണ് അപകടം നടന്നത്. രണ്ടുകാറുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. വാഹനം കൂട്ടിയിടിച്ചതിന് പിന്നാലെ വാഹനത്തിലുണ്ടായിരുന്ന സുഖ്ബീർ സിംഗ് ബോധരഹിതനാകുകയും ചെയ്തു. ഇയാളെ സോനു സൂദ് എടുത്ത് മറ്റൊരുവാഹനത്തിലേക്ക് എടുത്ത് കയറ്റുന്നതിന്‍റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. സഹോദരി മാളവിക സൂദിന്റെ തിരഞ്ഞെടുപ്പ് പ്രചരണറാലിയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു സോനു സൂദ്. കോട്ടപ്പുര ബൈപാസിലൂടെ യാത്ര ചെയ്യുമ്പോഴാണ് അപകടം ശ്രദ്ധയിപ്പെട്ടത്. തുടര്‍ന്ന് വാഹനം നിര്‍ത്തി പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷമാണ് സോനു സൂദ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മാളവിക സൂദ് മോഗ നിയോജകമണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റിലാണ് ജനവിധി തേടുന്നത്. പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നി, പഞ്ചാബ് പി.സി.സി അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദു എന്നിവരുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ മാസമാണ് മാളവിക സൂദ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായും സോനു സൂദ് നടത്തിയ കൂടിക്കാഴ്ച വലിയ രാഷ്ട്രീയ ചര്‍ച്ചക്ക് വഴിവെച്ചിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ടിയുള്ള 'ദേശ് കാ മെന്റേഴ്‌സ്' പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറായി സോനുവിനെ കെജ്‌രിവാള്‍ പ്രഖ്യാപിച്ചിരുന്നു. ഇതെല്ലം സോനു സൂദിന്‍റെ രാഷ്ട്രീയ പ്രവേശനമായാണ് കണക്ക് കൂട്ടിയിരുന്നത്. എന്നാല്‍ മാളവിക കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായതോടെ നടന്‍റെ പാര്‍ട്ടി ചായ് വ് വ്യക്തമായിരിക്കുകയാണ്. കൊവിഡ് കാലത്തെ സന്നദ്ധപ്രവര്‍ത്തനത്തിലൂടെയാണ് സോനു സൂദ് സാമൂഹിക പ്രവര്‍ത്തനത്തിലേക്ക് കടന്നുവരുന്നതും ആളുകള്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കുന്നതുമെല്ലാം. 

Contact the author

Entertainment Desk

Recent Posts

Entertainment Desk 11 months ago
Movies

ആലിയയെ വിമര്‍ശിക്കുന്നവര്‍ക്ക് അസൂയ; ഭാര്യയെ പിന്തുണച്ച് രണ്‍ബീര്‍ കപൂര്‍

More
More
Entertainment Desk 11 months ago
Movies

കശ്മീരില്‍ വെച്ച് കല്ലേറില്‍ പരിക്കേറ്റെന്ന വാര്‍ത്ത വ്യാജം - നടന്‍ ഇമ്രാന്‍ ഹാഷ്മി

More
More
Entertainment Desk 11 months ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 11 months ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More
Web Desk 11 months ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
Movies

മോഹന്‍ലാല്‍ ചിത്രം 'മോൺസ്റ്ററി'ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

More
More