LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഐഷീൽഡ്; ആപ്പിളും ഫെയ്സ് ഷീൽഡ് നിര്‍മ്മാണത്തിലേക്ക്

ലോകോത്തര ഫോണുകൾക്കും കമ്പ്യൂട്ടറുകൾക്കും പേരുകേട്ട കമ്പനിയായ ആപ്പിൾ മെഡിക്കല്‍ ഉപകരണ നിര്‍മ്മാണ മേഖലയിലേക്കും ചുവടുവയ്ക്കുകയാണ്. ആദ്യപടിയെന്നോണം ആരോഗ്യ പ്രവര്‍ത്തകര്‍ക്കായുള്ള ഫെയ്സ് ഷീൽഡുകൾ നിര്‍മ്മിക്കുമെന്ന് കമ്പനി അറിയിച്ചു. ഐഷീൽഡ് എന്ന പേരിലാകും അവ അറിയപ്പെടുക. ഫെയ്സ് ഷീൽഡുകളുടെ ഡിസൈന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായെന്നും, ഇപ്പോള്‍ പ്രൊട്ടക്ടീവ് ഗിയർ നിര്‍മ്മാണത്തിലേക്ക് പ്രവേശിക്കുകയാണെന്നും ആപ്പിൾ ചീഫ് എക്‌സിക്യൂട്ടീവ് ടിം കുക്ക് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തു.

ആഴ്ചയിൽ ഒരു ദശലക്ഷത്തിലധികം ഐഷീൽഡുകള്‍ നിര്‍മ്മിക്കാനാണ് ആപ്പിള്‍ പദ്ധതിയിടുന്നത്. ആദ്യം യു.എസിലും പിന്നീട് ലോകമെമ്പാടും വിതരണം ചെയ്യാനാണ് പദ്ധതി. വൈറസ് കൂടുതല്‍ പടരാതിരിക്കുക എന്ന ലക്ഷ്യത്തോടെ ലോകമെമ്പാടും  20 ദശലക്ഷം ഫെയ്സ് മാസ്കുകള്‍ ആപ്പിള്‍ സംഭാവന ചെയ്യും. ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുന്നതിന് സഹായമെന്നോണം ഇലക്ട്രോണിക്സ് കമ്പനികള്‍ മുതല്‍ കാര്‍ നിര്‍മ്മാതാക്കള്‍ വരെ മെഡിക്കല്‍ ഉപകരണ നിര്‍മ്മാണ മേഖലയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. അക്കൂട്ടത്തിലേക്കാണ് ആപ്പിളും വരവറിയിച്ചിരിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Technology

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

More
More
Web Desk 2 years ago
Technology

കുട്ടികളുടെ സ്വകാര്യ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു; ഇന്‍സ്റ്റഗ്രാമിന് 32,000 കോടിയിലധികം രൂപ പിഴ

More
More
Web Desk 2 years ago
Technology

ഉറൂസ് സ്വന്തമാക്കി നടന്‍ ഫഹദ് ഫാസില്‍

More
More
Web Desk 2 years ago
Technology

വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ നിന്നും ഇനി മുതല്‍ ആരുമറിയാതെ എക്‌സിറ്റ് ആകാം

More
More
Web Desk 2 years ago
Technology

ലോകവസാനത്തില്‍ മനുഷ്യരൂപം എങ്ങനെയായിരിക്കും? എ ഐ ചിത്രങ്ങള്‍ വൈറല്‍

More
More
Tech Desk 2 years ago
Technology

യൂട്യൂബിനെ പിന്നിലാക്കി ടിക് ടോക്കിന്‍റെ കുതിപ്പ്

More
More