LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'ഫാസിലിന്റെ കുഞ്ഞ് എന്റേയുമാണ്'- മലയൻകുഞ്ഞിന്റെ ട്രെയ്‌ലര്‍ പങ്കുവെച്ച്‌ കമൽഹാസൻ

ഫഹദ് ഫാസില്‍ ചിത്രം മലയന്‍കുഞ്ഞിന്റെ ട്രെയ്‌ലര്‍ പങ്കുവെച്ച് നടന്‍ കമല്‍ ഹാസന്‍. ഫാസിലിന്റെ കുഞ്ഞ് എന്റേയുമാണ്, എന്ന ഹൃദയഹാരിയായ കുറിപ്പോടെയാണ് കമല്‍ ഹാസന്‍ ട്വിറ്ററില്‍ ട്രെയ്‌ലര്‍ പങ്കുവെച്ചത്. 'എല്ലായിപ്പോഴും മികച്ചത് വിജയിക്കട്ടെ. ഫഹദ് മുന്നേറുകയാണ്. എന്റെ എല്ലാ ഏജന്റുമാരും വിജയിക്കണം. പരാജയം എന്ന ചോയ്സ് അവര്‍ക്കില്ല. പോയി ഒരു ടീം എന്താണെന്ന് കാണിച്ച് കൊടുക്ക്' - കമൽഹാസൻ കുറിച്ചു. ഫാസിൽ ആണ് ചിത്രം നിർമ്മിക്കുന്നത്. പതിനെട്ടു വർഷങ്ങൾക്കു ശേഷം അച്ഛനും മകനും വെള്ളിത്തിരയിൽ വീണ്ടും കൈ കോർക്കുന്നചിത്രം കൂടിയാണ് മലയൻ കുഞ്ഞ്.

നവാഗതനായ സജിമോൻ സംവിധാനം ചെയ്യുന്ന മലയൻകുഞ്ഞിന് എ ആർ റഹ്മാൻ ആണ് സംഗീതം നൽകുന്നത്. 'ചോലപ്പെണ്ണേ' എന്നു തുടങ്ങുന്ന ചിത്രത്തിലെ ഗാനം ഇതിനകംതന്നെ ശ്രദ്ധയ്ക്കപ്പെട്ടു കഴിഞ്ഞു. അതിജീവനമാണ് സിനിമയുടെ പ്രമേയം. കേരളത്തിൽ മഴക്കാലം സമ്മാനിച്ച നടുക്കുന്ന ഓർമകളുടെ കൂടി ഓർമപ്പെടുത്തലാകും മലയൻ കുഞ്ഞെന്നു ട്രെയിലർ പറയുന്നു. രജിഷ വിജയൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

വിക്രത്തിന് ശേഷം റിലീസിന് ഒരുങ്ങുന്ന ഫഹദ് ചിത്രമാണ് മലയന്‍കുഞ്ഞ്. കമൽഹാസൻ, വിജയ് സേതുപതി, സൂര്യ തുടങ്ങി വമ്പൻ താരനിര അണിനിരന്ന വിക്രം തെന്നിന്ത്യയിലെ സമീപകാല ബോക്‌സ് ഓഫീസ് ഹിറ്റുകളിൽ മുന്നിലെത്തിയ ചിത്രമാണ്. ചിത്രത്തിൽ  അണ്ടർകവർ ഏജന്റായാണ് കമലും ഫഹദും എത്തിയത്.

Contact the author

Web Desk

Recent Posts

Entertainment Desk 11 months ago
Movies

ആലിയയെ വിമര്‍ശിക്കുന്നവര്‍ക്ക് അസൂയ; ഭാര്യയെ പിന്തുണച്ച് രണ്‍ബീര്‍ കപൂര്‍

More
More
Entertainment Desk 11 months ago
Movies

കശ്മീരില്‍ വെച്ച് കല്ലേറില്‍ പരിക്കേറ്റെന്ന വാര്‍ത്ത വ്യാജം - നടന്‍ ഇമ്രാന്‍ ഹാഷ്മി

More
More
Entertainment Desk 11 months ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 11 months ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More
Web Desk 11 months ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
Movies

മോഹന്‍ലാല്‍ ചിത്രം 'മോൺസ്റ്ററി'ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

More
More