LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലാന്‍ഡിംഗിനിടെ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു; രണ്ട് മരണം

കാലിഫോര്‍ണിയ: ലാന്‍ഡിംഗിനിടെ ചെറുവിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് മരണം. വടക്കന്‍ കാലിഫോര്‍ണിയയിലാണ് അപകടം നടന്നത്. വാറ്റ്സൺവിൽ മുനിസിപ്പൽ വിമാനത്താവളത്തിൽ വൈകിട്ട് മൂന്ന് മണിയ്ക്കാണ് അപകടം നടന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവം നടക്കുമ്പോള്‍ രണ്ടു വിമാനത്തിലുമായി മൂന്ന് പേരാണ് ഉണ്ടായിരുന്നത്. രണ്ട് പേര്‍ സംഭവസ്ഥലത്തുവെച്ച് മരണപ്പെടുകയായിരുന്നു. എന്നാല്‍ മൂന്നാമത്തെയാളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംഭവത്തിൽ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും ഫെഡറൽ ഏവിയേഷൻ ഏജൻസിയും അന്വേഷണം പ്രഖ്യാപിച്ചു. വിമാനങ്ങള്‍ ഏറ്റവും താഴ്ന്നാണ് റണ്‍വേയിലേക്ക് ഇറങ്ങിയതെന്നും സമീപത്തുണ്ടായിരുന്നവര്‍ക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നും ഫെഡറൽ ഏവിയേഷൻ ഏജൻസി പറഞ്ഞു. കാലിഫോര്‍ണിയയില്‍ വ്യാഴാഴ്ച നടന്ന മൂന്നാമത്തെ അപകടമാണിത്. പ്രതിവർഷം 55,000 ഓപറേഷനുകൾ നടക്കുന്ന വാറ്റ്സൺവില്ലിന് നാല് റൺവെകളും 300 വിമാനങ്ങളുമുണ്ട്. എന്നാല്‍ വിമാനം ഇറക്കുന്നതിനും ടേക്ക് ഓഫ് ചെയ്യുന്നതിനുമുള്ള നിർദേശങ്ങൾ നൽകാനുള്ള കണ്ട്രോൾ ടവർ ഈ വിമാനത്താവളത്തിലില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More