LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കടുത്ത സാമ്പത്തിക പ്രതിസന്ധി; യുവാക്കളോട് മദ്യം കഴിക്കാന്‍ ആഹ്വാനം ചെയ്ത് ജപ്പാന്‍

ടോക്കിയോ: രാജ്യത്തെ യുവാക്കളെ മദ്യപിക്കാന്‍ പ്രേരിപ്പിക്കുന്ന പദ്ധതികളുമായി രംഗത്തെത്തിയിരിക്കുകയാണ് ജപ്പാന്‍ സര്‍ക്കാര്‍. കൊവിഡ് പ്രതിസന്ധി മൂലമുണ്ടായ ജനസംഖ്യാ ഇടിവും സാമ്പത്തിക നഷ്ടവും മറികടക്കാനാണ് യുവാക്കളോട് മദ്യപിക്കാന്‍ സര്‍ക്കാര്‍ ആഹ്വാനം ചെയ്യുന്നത്. നികുതി വരുമാനം കൂട്ടാനായി 'സാകേ വിവ' എന്ന പേരില്‍ മദ്യപാന മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ഇരുപതുമുതല്‍ മുപ്പത്തിയൊമ്പത് വയസ് വരെ പ്രായമുളള യുവാക്കള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാനാവുക. ജപ്പാന്‍ നാഷണല്‍ ടാക്‌സ് ഏജന്‍സിയാണ് മത്സരം നടത്തുന്നത്. വൈന്‍, ഷോച്ചു, വിസ്‌കി, ബിയര്‍ തുടങ്ങിയ പാനീയങ്ങള്‍ക്ക് ഡിമാന്‍ഡുണ്ടാക്കാന്‍ മത്സരം സഹായിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

ജാപ്പനീസ് ടാക്‌സ് ഏജന്‍സിയെക്കുറിച്ചുളള ബിബിസിയുടെ റിപ്പോര്‍ട്ട് പ്രകാരം, 1995-ല്‍ ജപ്പാനിലെ ജനങ്ങള്‍ പ്രതിവര്‍ഷം ശരാശരി നൂറുലിറ്റര്‍ വീതം മദ്യം കുടിച്ചിരുന്നു. എന്നാലത് 2020 ആയപ്പോഴേക്ക് 75 ലിറ്ററായി കുറഞ്ഞു. കാലക്രമേണ ആളുകള്‍ മദ്യപിക്കുന്നത് കുറഞ്ഞതോടുകൂടി മദ്യത്തില്‍നിന്നുളള നികുതിയും കുറഞ്ഞുതുടങ്ങി. 1980-കളില്‍ അഞ്ച് ശതമാനം ലഭിക്കുമായിരുന്ന മദ്യവില്‍പ്പനയില്‍ നിന്നുളള നികുതി 2020 ആയപ്പോഴേക്കും 1.7 ശതമാനമായി കുറഞ്ഞുവെന്നും ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സര്‍ക്കാര്‍ മദ്യപാനം പ്രോത്സാഹിപ്പിക്കുന്നതിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ഒരു ദുശീലത്തെ പ്രോത്സാഹിപ്പിക്കുക വഴി നിരുത്തരവാദിത്തപരമായാണ് പെരുമാറുന്നതെന്ന് ചിലര്‍ വിമര്‍ശിക്കുമ്പോള്‍ മറ്റുചിലര്‍ മത്സരത്തിലേക്കുളള അപേക്ഷകള്‍ അയച്ചുതുടങ്ങി.

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More