LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സംസ്ഥാനത്തെ കേസ് അന്വേഷിക്കാന്‍ സി ബി ഐക്ക് നല്‍കിയ പൊതുസമ്മതം പിന്‍വലിച്ച് ബീഹാര്‍

പാട്ന: സംസ്ഥാനത്തെ കേസ് അന്വേഷിക്കാന്‍ സി ബി ഐക്ക് നല്‍കിയ പൊതുസമ്മതം പിന്‍വലിച്ച് ബീഹാര്‍ സര്‍ക്കാര്‍. കേന്ദ്രസര്‍ക്കാര്‍ ദേശിയ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണെന്ന ആരോപണം നിലനില്‍ക്കെയാണ് ബീഹാര്‍ സര്‍ക്കാരിന്‍റെ നടപടി. 1946ലെ ഡൽഹി സ്‌പെഷ്യൽ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് (ഡിഎസ്‌പിഇ) ആക്ടിന്റെ സെക്ഷൻ 6 പ്രകാരം, സംസ്ഥാനങ്ങളില്‍ സി ബി ഐക്ക് അന്വേഷണം നടത്തണമെങ്കില്‍ അതാത് സര്‍ക്കാരുകളുടെ അനുവാദം ആവശ്യമാണ്. വെസ്റ്റ് ബംഗാൾ, ഛത്തീസ്ഗഡ്, രാജസ്ഥാൻ, പഞ്ചാബ്, മേഘാലയ ഉൾപ്പെടെ ഒന്‍പത് സംസ്ഥാനങ്ങള്‍ സി ബി ഐക്ക് നല്‍കിയ പൊതുസമ്മതം പിന്‍വലിച്ചിരുന്നു. 

രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ട് കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിനാല്‍ ബിഹാറിലെ സർക്കാർ സിബിഐക്ക് നൽകിയ സമ്മതം പിൻവലിക്കണമെന്ന് ആർജെഡി നേതാവ് ശിവാനന്ദ് തിവാരി ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെ മുന്നണിയിലെ മുതിര്‍ന്ന നേതാക്കളുടെ യോഗം ചേര്‍ന്ന് കേസ് അന്വേഷിക്കാന്‍ സിബിഐക്ക് നല്‍കിയ പൊതുസമ്മതം പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കൂടാതെ, കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം തടയാൻ ജുഡീഷ്യറിയെ സമീപിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കുമോയെന്ന് പരിശോധിക്കണമെന്നും ശിവാനന്ദ് തിവാരി മാധ്യമങ്ങളോട് പറഞ്ഞു. എൻഡിഎ ഭരണകാലത്ത് കേന്ദ്ര അന്വേഷണ ഏജൻസികളുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, സിബിഐക്ക് നല്‍കിയ പൊതുസമ്മതം പിൻവലിക്കാനുള്ള ശരിയായ സമയമാണിതെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും അഭിപ്രായപ്പെട്ടു. 

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More