LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മോദിയുടെ നീക്കം എ എ പിക്ക് 2% കൂടുതല്‍ വോട്ട് നേടിക്കൊടുക്കുമെന്ന് അരവിന്ദ് കേജ്രിവാള്‍

ഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീക്കം എ എ പിക്ക് 2% കൂടുതല്‍ വോട്ട് നേടിക്കൊടുക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണെന്നും മനീഷ് സിസോദിയക്കെതിരെ നടത്തിയ നീക്കത്തില്‍ ബിജെപി പരാജയപ്പെട്ടുവെന്നും അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു. 

മനീഷ് സിസോദിയയെ ബിജെപി ലക്ഷ്യവെച്ചതിന് ശേഷം ഗുജറാത്തിൽ ആം ആദ്മി പാർട്ടിയുടെ വോട്ട് വിഹിതം 4 ശതമാനം ഉയർന്നു. അദ്ദേഹത്തെ സിബിഐയെ അറസ്റ്റ് ചെയ്യുമ്പോള്‍ അത് 6 ശതമാനമായി ഉയരും. മനീഷ് സിസോദിയയെ രണ്ട് തവണ അറസ്റ്റ് ചെയ്താല്‍ ഗുജറാത്ത് ആം ആദ്മി ഭരിക്കുമെന്നും സര്‍ക്കാര്‍ രൂപികരിക്കുമെന്നും അരവിന്ദ് കേജ്രിവാള്‍ നിയമസഭയില്‍ പറഞ്ഞു.

ഓപ്പറേഷന്‍ താമര പരാജയപ്പെട്ടുവെന്ന് തെളിയിക്കാന്‍ ഇന്ന് നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്തി. ആം ആദ്മി പാര്‍ട്ടിയുടെ ഒരു എം എല്‍ എ പോലും കൂറുമാറിയില്ല. 62 എം.എൽ.എമാരിൽ 59 പേരും വിശ്വാസവോട്ടെടുപ്പിന് എത്തി. മൂന്നു പേർ ഹാജരായില്ല. അതില്‍ രണ്ടുപേര്‍ വിദേശത്താണുള്ളത്. ഒരാൾ ജയിലിലുള്ള സത്യേന്ദ്ര ജയിനാണ്. 58 വോട്ടുകൾ ലഭിച്ചു. 59- മത്തെയാള്‍ സ്പീക്കറാണ് - കേജ്രിവാള്‍ വ്യക്തമാക്കി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, മദ്യ കുംഭകോണക്കേസില്‍ ക്ലീന്‍ ചിറ്റ് ലഭിച്ചെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ട് സിബിഐ തന്‍റെ ബാങ്ക് ലോക്കറും വീടും പരിശോധിച്ചിരുന്നു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തെളിവൊന്നും കണ്ടെത്താന്‍ സാധിച്ചില്ല. താന്‍ വളരെ സന്തോഷവാനാണ്. മദ്യ നയത്തില്‍ അഴിമതിയുണ്ടെന്ന് ആരോപണമുയര്‍ന്നപ്പോള്‍ തനിക്ക് ഉറപ്പുണ്ടായിരുന്നു സത്യം വിജയിക്കുമെന്നും മനീഷ് സിസോദിയ വ്യക്തമാക്കിയിരുന്നു. 

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More