LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സുരക്ഷാ വീഴ്ച; എല്ലാ ഐഫോൺ ഉപയോക്താക്കളും ശ്രദ്ധിക്കണമെന്ന് ആപ്പിള്‍

iOS സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി പുതിയതും പഴയതുമായ ഐഫോണുകള്‍ ഉപയോഗിക്കുന്ന ലോകത്തിലെ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആപ്പിള്‍. iOS 6 അല്ലെങ്കിൽ പുതിയ പതിപ്പ് പ്രവർത്തിക്കുന്ന ഓരോ ഐഫോണും അനായാസമായി ആക്രമിക്കപ്പെടാം എന്ന് പ്രമുഖ സെക്യൂരിറ്റി സ്ഥാപനമായ ZecOps വെളിപ്പെടുത്തിയിരുന്നു. റിപ്പോര്‍ട്ട് വാസ്തവമാണെന്ന് ആപ്പിള്‍ സമ്മതിച്ചു. 

അപ്പോള്‍ ഇനി എന്തു ചെയ്യും?

ആപ്പിളിന്റെ iOS മെയിൽ അപ്ലിക്കേഷനിലെ ഗുരുതരമായ അപകടസാധ്യതയാണ് ZecOps കണ്ടെത്തിയത്. ആര്‍ക്കും എവിടെ നിന്നും ഐഫോണിലെ മെയില്‍ ഇന്‍ബോക്സ് ആക്സസ് ചെയ്യാം എന്നതാണ് പ്രധാന പ്രശ്നം. അത് ഉപയോക്താക്കള്‍ അറിയുകയുമില്ല. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയ കാര്യമല്ല. കഴിഞ്ഞ രണ്ടു വര്‍ഷമായി നിരന്തരം ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ടെന്ന് ZecOps പറയുന്നു. തീര്‍ന്നില്ല, പഴയ ഐ‌ഒ‌എസിനെ അപേക്ഷിച്ച് പുതിയ ഐ‌ഒ‌എസിലാണ് അപകടം കൂടുതല്‍ പതിയിരിക്കുന്നതെന്നും അവര്‍ കണ്ടെത്തി.

ഏറ്റവും പുതിയ ഐ‌ഒ‌എസ് 13.4.5 ബീറ്റ ഇന്‍സ്റ്റാള്‍ ചെയ്‌താല്‍ പ്രശനം പരിഹരിക്കപ്പെടുമെന്ന് ആപ്പിള്‍ അവകാശപ്പെടുന്നു. എന്നാല്‍ അതിനിയും അപ്ഡേറ്റ് ചെയ്ത് പുറത്തിറക്കിയിട്ടില്ല. അതുവരെ സുരക്ഷിതമായി തുടരാൻ രണ്ട് വഴികളുണ്ടെന്ന് ZecOps പറയുന്നു: ഒന്ന്, മെയിൽ അപ്ലിക്കേഷൻ പ്രവർത്തനരഹിതമാക്കി വെക്കുക. രണ്ട്, പകരം ഒരു തേര്‍ഡ് പാര്‍ട്ടി ആപ്പ് ഉപയോഗിക്കുക. Outlook, G-mail പോലുള്ള ആപ്പുകള്‍ക്ക് ഇത്തരം പ്രശ്നങ്ങളില്ലെന്നും  ZecOps വ്യക്തമാക്കുന്നുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Technology

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

More
More
Web Desk 2 years ago
Technology

കുട്ടികളുടെ സ്വകാര്യ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു; ഇന്‍സ്റ്റഗ്രാമിന് 32,000 കോടിയിലധികം രൂപ പിഴ

More
More
Web Desk 2 years ago
Technology

ഉറൂസ് സ്വന്തമാക്കി നടന്‍ ഫഹദ് ഫാസില്‍

More
More
Web Desk 2 years ago
Technology

വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ നിന്നും ഇനി മുതല്‍ ആരുമറിയാതെ എക്‌സിറ്റ് ആകാം

More
More
Web Desk 2 years ago
Technology

ലോകവസാനത്തില്‍ മനുഷ്യരൂപം എങ്ങനെയായിരിക്കും? എ ഐ ചിത്രങ്ങള്‍ വൈറല്‍

More
More
Tech Desk 2 years ago
Technology

യൂട്യൂബിനെ പിന്നിലാക്കി ടിക് ടോക്കിന്‍റെ കുതിപ്പ്

More
More