ഡല്‍ഹി: ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷാ ഫലം യു പി എസ് സി പ്രസിദ്ധീകരിച്ചു. മെയിന്‍ ലിസ്റ്റില്‍ 829 പേരും റിസര്‍വ് ലിസ്റ്റില്‍ 182 പേരുമാണുള്ളത്. ആദ്യ നൂറുപേരില്‍ 11 മലയാളികളാണ് ഉള്‍പ്പെട്ടത്. അഞ്ചാം റാങ്ക് മലയാളിയായ സി എസ് ജയദേവ് നേടി.
2019 സെപ്റ്റംബറില്‍ നടന്ന എഴുത്ത് പരീക്ഷയുടെയും 2020 ഫെബ്രുവരി മാസത്തില്‍ നടന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ നടന്ന സിവില്‍ സര്‍വീസ് പരീക്ഷയുടെ ഫലമാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രദീപ് സിംഗ് ഒന്നാം റാങ്കും ജതിന്‍ കിഷോര്‍ രണ്ടാം റാങ്കും പ്രതിഭ വര്‍മ മൂന്നാം റാങ്കും നേടി.
സി.എസ് ജയദേവ് (5-ാം റാങ്ക്) ,ആര്‍.ശരണ്യ (36-ാം റാങ്ക്) , അശ്വതി ശ്രീനിവാസ് (40), സഫ്ന നസ്രുദ്ടീന്‍ (45), ആര്‍ ഐശ്വര്യ(47), അരുണ്‍ എസ് നായര്‍ (55), എസ് പ്രിയങ്ക (68), ബി യശ്വിനി (71), നിതിന്‍ കെ ബിജു (89), ദേവി നന്ദന എ വി (92) പി പി അര്‍ച്ചന (99) എന്നിവരാണ് മികച്ച വിജയം നേടിയ മലയാളികള്‍. www.upsc.gov.in എന്ന വെബ്സൈറ്റ് വഴി പരീക്ഷ ഫലം അറിയാം.
ഇത്തവണ 927 തസതികകളിലേക്കാണ് നിയമനം നടക്കുക. ഐഎഫ്എസ് (ഇന്ത്യന്‍ ഫോറീന്‍ സര്‍വീസ്) - 24, ഐ എ എസ് ( ഇന്ത്യന്‍ അഡ്മിനിസ്ട്രെറ്റീവ് സര്‍വീസ്) - 180, ഐ പി എസ് (ഇന്ത്യന്‍ പൊലിസ് സര്‍വീസ്) - 150, ഗ്രൂപ്പ് എ സര്‍വീസ് - 438, ഗ്രൂപ്പ് ബി സര്‍വീസ് - 135 എന്നിങ്ങനെയാണ് ഒഴിവുകള്‍ കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.