LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ്‌ രാജി വെച്ചു

കോലാലമ്പുര്‍: മലേഷ്യന്‍ പ്രധാനമന്ത്രി ഡോ. മഹാതിര്‍ മുഹമ്മദ്‌ പ്രധാനമന്ത്രി പദം രാജിവെച്ചു. ഉച്ചക്ക് ഒരുമണിയോടെ മലേഷ്യന്‍ രാജാവിനാണ് രാജിക്കത്ത് കൈമാറിയത്. അല്പകാലമായി ഭരണ മുന്നണി പാര്‍ട്ടികള്‍ക്കിടയിലുണ്ടായ ശക്തമായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് രാജി. മുന്‍ പ്രധാനമന്ത്രിയും പീപ്പിള്‍ ജസ്റ്റിസ് പാര്‍ടി നേതാവുമായ അന്‍വര്‍ ഇബ്രാഹിമുമായുണ്ടായ രൂക്ഷമായ അഭിപ്രായ വ്യത്യാസമാണ് ഡോ.മഹാതിര്‍ മുഹമ്മദിന്‍റെ രാജിയില്‍ കലാശിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

ഭരണസഖ്യത്തില്‍ നിന്ന് പീപ്പിള്‍ ജസ്റ്റിസ് പാര്‍ടിയെയും  അന്‍വര്‍ ഇബ്രാഹിമിനെയും ഒഴിവാക്കി, പുതിയ സര്‍ക്കാര്‍ രൂപീകരിക്കുകയാണ് മഹാതീറി ന്‍റെ ലക്‌ഷ്യം. പ്രതിപക്ഷത്തുള്ള യു.എം.എന്‍.ഒ രഹസ്യമായി ഡോ.മഹാതിര്‍ മുഹമ്മദിന് പിന്തുണ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് രാജി എന്നാണ് നിരീക്ഷകര്‍ കരുതുന്നത്.അങ്ങിനെയെങ്കില്‍ അടുത്ത ദിവസങ്ങളില്‍ തന്നെ മഹാതിര്‍ മുഹമ്മദ്‌ പുതിയ സഖ്യ കക്ഷികളുമായി കൈകോര്‍ത്ത് സര്‍ക്കാര്‍ രൂപികരിച്ചേക്കും. ഇതിനായുള്ള തിരക്കിട്ട ചര്‍ച്ചകളാണ് കോലാലമ്പുരില്‍ നടന്ന് കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം പുതിയ സര്ക്കാരിന്‍റെ സാധ്യതകള്‍ ആരായാന്‍ നടന്ന രഹസ്യ യോഗത്തില്‍ യു.എം.എന്‍.ഒ പാര്‍ടി നേതാക്കളും അന്‍വര്‍ ഇബ്രാഹിമിന്‍റെ പാര്‍ട്ടിയിലെ വിമതരും പങ്കെടുത്തിരുന്നു. 

Contact the author

web desk