LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സുശാന്ത് സിംഗ് രജ്പുത് കേസ് : വിവരങ്ങള്‍ ചോര്‍ത്തിയിട്ടില്ലെന്ന് സിബിഐ ഹൈക്കോടതിയില്‍

നടന്‍ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന  സിബിഐയും, നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസുമായി ബന്ധപ്പെട്ട ഒരു വിവരവും ചോര്‍ത്തിയിട്ടില്ലെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറൽ ബോംബൈ ഹൈക്കോടതിയെ അറിയിച്ചു. സുശാന്തിന്റെ മരണത്തില്‍ ഫയല്‍ ചെയ്ത  പൊതുതാല്പര്യഹര്‍ജി വിചാരണയിലാണ്അഡീഷണല്‍ സോളിസിറ്റര്‍ ജനറൽ   അനില്‍ സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ ജൂണ്‍ പതിനാലിനാണ് സുശാന്തിനെ മുംബൈയിലെ വസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. നടന്റെ മരണം സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ ടെലിവിഷന്‍ ചാനലുകളില്‍ പ്രക്ഷേപണം ചെയ്തു എന്ന് ആരോപിച്ച് ഒരു കൂട്ടം വിരമിച്ച പോലിസ് ഉദ്വേഗസ്ഥരാണ് നിവേദനം നല്‍കിയത്. അന്വേഷണ ഏജന്‍സികള്‍ പ്രധാനപ്പെട്ട ഈ വിവരങ്ങള്‍ ചോര്‍ത്തുന്നു എന്നാണ് അപേക്ഷകരുടെ വാദം.ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്തയും ജി എസ് കുല്‍ക്കര്‍ണിയുമടങ്ങുന്ന ബെഞ്ചാണ് പൊതുതാല്‍പര്യ ഹര്‍ജിയുടെ അന്തിമവാദം കേട്ടത്. കേസിന്റെ തുടർ വാദം അടുത്തയാഴ്ചയിലേക്ക് മാറ്റി.

Contact the author

Web Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More