LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഉടൻ വിരമിക്കില്ലെന്ന് ക്രിസ് ​ഗെയ്ൽ

ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് ഉടനെയൊന്നും ആലോചിക്കുന്നില്ലെന്ന് പഞ്ചാബ് കിം​ഗ് ഇലവൻ സൂപ്പർതാരം ക്രിസ് ​ഗെയ്ൽ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സര ശേഷം സഹതാരം മൻദീപ് സിം​ഗുമായി സംസാരിക്കുകയായിരുന്നു ​ഗെയ്ൽ.  ഒരിക്കലും റിട്ടയർ ചെയ്യരുതെന്ന് മൻദീപ് സിം​ഗിന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു ​ഗെയ്ൽ. കൊൽക്കെതിരായ മത്സരത്തിൽ ഇരവരും ചേർന്നാണ് പ‍ഞ്ചാബിനെ വിജയത്തിലെത്തിച്ചത്. 

ടി20 യിലെ എക്കാലത്തെ മികച്ച താരമാണ് ​ഗെയ്ലെന്ന് മത്സര ശേഷം വാർത്താ സമ്മേളനത്തിൽ മൻദീപ് സിം​ഗ് പറഞ്ഞു. ​ഗെയ്ൽ വിരമിക്കരുത്, അദ്ദേഹം ഒരിക്കലും റൺസ് നേടുന്നതിനായി ബുദ്ധിമുട്ടുന്നത് കണ്ടിട്ടില്ലെന്നും മൻദീപ് അഭിപ്രായപ്പെട്ടു. 

8 വിക്കറ്റിനാണ് പഞ്ചാബ് കൊൽക്കത്തയെ മറികടന്നത്. പഞ്ചാബിനായി  ഓപ്പണറായി ഇറങ്ങിയ മൻദീപ് 66 റൺസെടുത്ത് പുറത്താവാതെ നിന്നു. ​ഗെയ്ൽ  51 റൺസെടുത്തു.  6 സിക്സും 2 ഫോറും ഉൾപ്പെട്ടതായിരുന്നു ​ഗെയ്ലിന്റെ ഇന്നിം​ഗ്സ്. ഐപിഎല്ലിൽ പഞ്ചാബിന്റെ തുടർച്ചയായ അഞ്ചാം ജയമാണിത്. ജയത്തോടെ പഞ്ചാബ് പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി.

Contact the author

Web Desk

Recent Posts

Sports Desk 3 years ago
Cricket

ഏകദിന ക്രിക്കറ്റില്‍ ഓവറുകള്‍ വെട്ടിച്ചുരുക്കണം - ശാസ്ത്രി

More
More
Web Desk 3 years ago
Cricket

പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് തുല്യവേതനം പ്രഖ്യാപിച്ച് ന്യൂസിലാന്റ്

More
More
Sports Desk 3 years ago
Cricket

ഇന്ത്യന്‍ ക്രിക്കറ്റ് താരം മിതാലി രാജ് വിരമിച്ചു

More
More
Sports Desk 3 years ago
Cricket

ശ്രീശാന്തിന്റെ കരണത്തടിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ഹര്‍ഭജന്‍ സിംഗ്

More
More
Sports Desk 3 years ago
Cricket

വിരാട് കോഹ്ലി ഒരു ഇടവേള എടുക്കണം - രവി ശാസ്ത്രി

More
More
Web Desk 3 years ago
Cricket

മലിംഗ ഐ പി എല്ലിലേക്ക് തിരികെയെത്തുന്നു

More
More