LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വനിതാ ടി-20 ലോകകപ്പിൽ ഇന്ത്യ സെമിയിൽ

വനിതാ ടി-20 ലോകകപ്പിൽ ഇന്ത്യ സെമിയിൽ. കരുത്തരായ ന്യൂസിലന്റിനെ തകർത്താണ് എ​ ​ഗ്രൂപ്പിൽ നിന്ന് ഇന്ത്യ സെമി ഉറപ്പിച്ചത്. ആവേശകരമായ മത്സരത്തിൽ നാല് റൺസിനാണ് ഇന്ത്യുടെ ജയം. ഇന്ത്യയുടെ സ്കോറായ 133 റൺസ് പിന്തുടർന്ന കിവീസിന് നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 129 റൺസേ എടുക്കാനായുള്ളു.

മെൽബണിലെ ജം​ഗ്ഷൻ ഓവലിൽ ടോസ് നേടി ബൗളിം​ഗ് തെരഞ്ഞെടുത്ത കീവിന് ബൗളർമാർമാർ തുടക്കത്തിലെ ലക്ഷ്യം കണ്ടു. 11 റൺസെടുത്ത സ്മൃതി മന്ദാനയുടെ വിക്കറ്റ് ഇന്ത്യക്ക് മൂന്നാം ഓവറിൽ നഷ്ടമായി. മികച്ച ഫോമിലുള്ള ഷെഫാലിയും താനിയ ഭാട്ടിയയും രണ്ടാം വിക്കറ്റിൽ 49 റൺസെടുത്തു. 23 റൺസെടുത്ത് താനിയേ പുറത്തായതോടെ ഇന്ത്യയുടെ സ്കോറിങ്ങിന് വേ​ഗത കണ്ടെത്താനായില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായ ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തിലാണ് 133 റൺസിൽ എത്തിയത്.

മറുപടി ബാറ്റിം​ഗിൽ കീവിസിന് തുടക്കം പാളി. ഇന്ത്യയുടെ ചിട്ടയായ ബൗളിം​ഗിന് മുന്നിൽ മുൻനിര തകർന്നു. മികച്ച കൂട്ടുകെട്ടുകൾ ഉണ്ടാക്കാനാകാതെ പതറിയ ന്യൂസിലന്റിനെ അമേലിയ കെറിന്റെ ഒറ്റയാൾ പോരാട്ടമാണ് വിജയത്തിന്റെ വക്കോളം എത്തിച്ചത്. 19 പന്തിൽ നിന്നും 34 റൺസെടുത്ത അമേലിയ പുറത്താകാതെ നിന്നു. ഷെഫാലി വർമായാണ് പ്ലയർ ഓഫ് ദ മാച്ച്.

Contact the author

web desk

Recent Posts

Sports Desk 3 years ago
Cricket

ഏകദിന ക്രിക്കറ്റില്‍ ഓവറുകള്‍ വെട്ടിച്ചുരുക്കണം - ശാസ്ത്രി

More
More
Web Desk 3 years ago
Cricket

പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് തുല്യവേതനം പ്രഖ്യാപിച്ച് ന്യൂസിലാന്റ്

More
More
Sports Desk 3 years ago
Cricket

ഇന്ത്യന്‍ ക്രിക്കറ്റ് താരം മിതാലി രാജ് വിരമിച്ചു

More
More
Sports Desk 3 years ago
Cricket

ശ്രീശാന്തിന്റെ കരണത്തടിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ഹര്‍ഭജന്‍ സിംഗ്

More
More
Sports Desk 3 years ago
Cricket

വിരാട് കോഹ്ലി ഒരു ഇടവേള എടുക്കണം - രവി ശാസ്ത്രി

More
More
Web Desk 4 years ago
Cricket

മലിംഗ ഐ പി എല്ലിലേക്ക് തിരികെയെത്തുന്നു

More
More