LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇലക്ട്രിക് കാറുകൾക്ക് സ്വന്തമായി ബാറ്ററി നിർമ്മിക്കാനൊരുങ്ങി ഫോര്‍ഡ്

ഇലക്ട്രിക് കാറുകൾക്ക് സ്വന്തമായി ബാറ്ററി നിർമ്മിക്കാനൊരുങ്ങി അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ്. ലോകമെമ്പാടും ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന കൂടുന്ന സാഹചര്യത്തിൽ സ്വന്തം ബാറ്ററി സെല്ലുകൾ നിർമ്മിക്കുന്നതിനെക്കുറിച്ച് കമ്പനി ആലോചിക്കുന്നതായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജിം ഫാർലി വ്യക്തമാക്കി.

മറ്റു വിതരണക്കാരില്‍ നിന്നും ബാറ്ററികള്‍ വാങ്ങുന്നത് കമ്പനിക്ക് യാതൊരു ഗുണവും ചെയ്യില്ലെന്ന് ജൂലൈയിൽ മുൻ സിഇഒ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ്, ബാറ്ററി നിർമാണത്തിൽ ടെസ്ലയുടെയും ജനറല്‍ മോട്ടോര്‍സിന്റെയും പാത പിന്തുടരാനുള്ള ഫോർഡിന്റെ തീരുമാനം. 2025ൽ പുറത്തിറക്കാനിരിക്കുന്ന പുതിയ വാഹനങ്ങളുടെ നിർമ്മാണത്തേക്കാൾ  പ്രാധാന്യം ബാറ്ററി ഉത്പാദനത്തിനാണെന്ന് കമ്പനി വ്യക്തമാക്കി.

അതേസമയം, ജനറൽ മോട്ടോഴ്സ്, ജി‌എം‌എൻ, ടെസ്‌ല ഇങ്ക്, ടി‌എസ്‌എൽ‌എ എന്നീ വാഹന നിർമാണ കമ്പനികൾ തങ്ങളുടെ ബാറ്ററി സെൽ നിർമാണ പ്ലാന്റുകളിൽ കോടിക്കണക്കിന് ഡോളർ നിക്ഷേപിക്കാനൊരുങ്ങുകയാണ്. 2025 ഓടെ പ്രതിവർഷം ഒരു ദശലക്ഷം ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാനും വിൽക്കാനുമാണ് ജി‌എം, ഹ്യുണ്ടായ് മോട്ടോർ കമ്പനികളുടെ പദ്ധതി. ഫോക്സ്‍വാഗൺ മൂന്നു ദശലക്ഷം ഇവികളുടെ വാര്‍ഷിക വിൽപ്പനയാണ് ലക്ഷ്യമിടുന്നത്.

Contact the author

Web Desk

Recent Posts

National Desk 3 years ago
Automobile

പിൻസീറ്റിലും സീറ്റ് ബെൽറ്റ് നിര്‍ബന്ധമാക്കും - കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി

More
More
Web Desk 4 years ago
Automobile

ടയര്‍ കമ്പനികളുടെ പകല്‍കൊള്ള കയ്യോടെ പിടിച്ച് സിസിഐ; 1,788 കോടി രൂപ പിഴയടക്കണം

More
More
Web Desk 4 years ago
Automobile

പത്തുവര്‍ഷത്തെ കാത്തിരിപ്പ്; 1.84 കോടിയുടെ പോര്‍ഷെ കരേര സ്വന്തമാക്കി മംമ്ത മോഹന്‍ദാസ്

More
More
Web Desk 4 years ago
Automobile

ടാറ്റയുടെ പുതിയ ഇലക്ട്രിക് കാറിന് ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ

More
More
Web Desk 4 years ago
Automobile

ഫാസ്റ്റ് ടാ​ഗു വഴി പമ്പുകളിൽ നിന്ന് ഇന്ധനം നിറക്കാം

More
More
Business Desk 4 years ago
Automobile

ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ പമ്പുകളിൽ ടാറ്റാ ഇലക്ട്രിക്ക് ചാർജിം​ഗ് സ്റ്റേഷനുകൾ സ്ഥാപിക്കും

More
More