LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രോഹിതിന്റെ ആരോ​ഗ്യനിലയെ കുറിച്ച് അറിയില്ലെന്ന വിരാടിന്റെ പ്രസ്താവക്കെതിരെ ​ഗംഭീർ

ഇന്ത്യൻ ഓപ്പണിം​ഗ് ബാറ്റ്സ്മാൻ രോഹിത് ശർമയുടെ ആരോ​ഗ്യ പുരോ​ഗതിയെ കുറിച്ച് ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് വിവരമില്ലാത്തത് അത്യന്തം ദൗർഭാ​ഗ്യകരമാണെന്ന് ​ഗൗതം ​ഗംഭീർ. ഓസ്ട്രേലിയക്ക് എതിരായ രണ്ടാം ഏകദിന മത്സര ശേഷമുള്ള വാർത്താ സമ്മേളനത്തിൽ രോഹിതിന്റെ ആരോ​ഗ്യ നിലയെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞിരുന്നു. വിരാട് കോഹ്ലിയുടെ ഈ പ്രസ്താവനക്കെതിരെയാണ് ​ഗൗതം ​ഗംഭീർ രം​ഗത്തെത്തിയത്. മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നതിന് മുമ്പ് ഇത്തരം വിവരങ്ങൾ കോഹ്ലി തിരക്കണമായിരുന്നു. ടീമിലെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരനാണ് രോഹിത്. ടീം ഫിസിയോ, കോച്ച്,  സെലക്ഷൻ ചെയർമാൻ എന്നിവരാണ് ഇക്കാര്യങ്ങൾ അറിയേണ്ടത്. ടീം ഫിസിയോ ഇത്തരം കാര്യങ്ങൾ ക്യാപ്റ്റനെ അറിയിക്കണമായിരിുന്നു. ടീം അം​ഗങ്ങൾ തമ്മിലെ പരസ്പര ബന്ധവും സഹകരണവും ആശയവിനിമയും മെച്ചപ്പെടണമെന്നും മുൻ ഇന്ത്യൻ ഓപ്പണർ അഭിപ്രായപ്പെട്ടു.  രോഹിതിന്റെ ആരോ​ഗ്യ നിലയെ കുറിച്ചുള്ള ടീം മാനേജ്മെന്റിനുണ്ടായ  ആശയക്കുഴപ്പം വ്യാപകമായി വിമർശിക്കപ്പെട്ട പശ്ചാത്തലത്തിലാണ് ​ഗംഭീറിന്റെ പ്രതികരണം. 

ഐപിഎൽ മത്സരത്തിനിടെയാണ് രോഹിത് ശർമക്ക് പരുക്കേറ്റത്. ഇതിനെ തുടർന്ന് ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. കൈത്തണ്ടക്ക് പരുക്കിന് രണ്ടാഴ്ചത്തെ വിശ്രമം നിർദ്ദേശിച്ചിരുന്നെങ്കിലും ഐപിഎല്ലിലെ അവസാന 3 മത്സരങ്ങളിൽ രോഹിത് കളിച്ചിരുന്നു.  നിലവിൽ ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ ചികിത്സയിലാണ് രോ​ഹിത്. ടീമിലെ ആശയ വിനിമയത്തിലെ അപാകതയെ വിവിഎസ് ലക്ഷമണും നേരത്തെ വിമർശിച്ചിരുന്നു. 

Contact the author

Web Desk

Recent Posts

Sports Desk 3 years ago
Cricket

ഏകദിന ക്രിക്കറ്റില്‍ ഓവറുകള്‍ വെട്ടിച്ചുരുക്കണം - ശാസ്ത്രി

More
More
Web Desk 3 years ago
Cricket

പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് തുല്യവേതനം പ്രഖ്യാപിച്ച് ന്യൂസിലാന്റ്

More
More
Sports Desk 3 years ago
Cricket

ഇന്ത്യന്‍ ക്രിക്കറ്റ് താരം മിതാലി രാജ് വിരമിച്ചു

More
More
Sports Desk 3 years ago
Cricket

ശ്രീശാന്തിന്റെ കരണത്തടിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ഹര്‍ഭജന്‍ സിംഗ്

More
More
Sports Desk 3 years ago
Cricket

വിരാട് കോഹ്ലി ഒരു ഇടവേള എടുക്കണം - രവി ശാസ്ത്രി

More
More
Web Desk 3 years ago
Cricket

മലിംഗ ഐ പി എല്ലിലേക്ക് തിരികെയെത്തുന്നു

More
More